പല്ലിയെ തുരത്താൻ ഈ ഇല ഉണ്ടായാൽ മതി, ഇതിൻറെ ഗന്ധം അവയെ ഓടിക്കും…

പല്ലികൾ ഇല്ലാത്ത വീടുകൾ വളരെ ചുരുക്കം ആവും. പല്ലികൾ പ്രാണികളെ പിടിച്ച് തിന്നുന്നത് കൊണ്ട് പല്ലികൾ വീട്ടിലുണ്ടെങ്കിൽ പ്രാണികൾ കുറയും. എന്നിരുന്നാലും പല്ലികളെ തുരത്തുന്നതിന് നിരവധി മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. പല്ലികളെ ഓടിക്കുന്നതിനായി നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒരു ചെടിയാണ് പനിക്കൂർക്ക.

ചില ഇടങ്ങളിൽ ഇതിനെ നവര ഇല എന്നും പറയുന്നു. ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒരു പ്രധാന സസ്യമാണ് പനിക്കൂർക്ക. കേരളത്തിൽ ഈ സസ്യം ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. പനി കുറയക്കാൻ സഹായിക്കുന്നത് കൊണ്ടാവാം ഇതിനെ പനിക്കൂർക്ക എന്ന് പറയുന്നത് എന്നൊരു വിശ്വാസമുണ്ട്. കുട്ടികളുള്ള വീട്ടിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചെടി കൂടിയാണിത്.

ചുമ കഫക്കെട്ട് എന്നീ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇതിൻറെ ഇലകൾ. ഉദര സംബന്ധമായ പ്രശ്നങ്ങൾക്കും പനിക്കൂർക്കയുടെ ഇലകളുടെ നീര് ഉപയോഗിച്ചുവരുന്നു. ഈ സസ്യത്തിന്റെ ഇലകൾക്ക് ഒരു പ്രത്യേക ഗന്ധം ഉണ്ട്. ആരോഗ്യഗുണങ്ങൾക്ക് പുറമേ ദൈവീകത നിറഞ്ഞ ഒരു സസ്യം കൂടിയാണിത്. നെഗറ്റീവ് ഊർജ്ജങ്ങളെ ഇല്ലാതാക്കുവാൻ ഈ സസ്യത്തിന്റെ ഗന്ധത്തിന് കഴിയുന്നു.

വീടുകളിലെ പല്ലി ശല്യം ഒഴിവാക്കാനും ഇതിൻറെ ഗന്ധമാണ് ഗുണപ്രദം ആകുന്നത്. ബെഡ്റൂമിന് അകത്ത് പനിക്കൂർക്കയുടെ ഇലകൾ ഇടുന്നത് നെഗറ്റീവ് ഊർജ്ജത്തെ ഇല്ലാതാക്കുന്നതിന് വായു ശുദ്ധീകരിക്കുന്നതിന് പല്ലികളെ തുരത്തുന്നതിനും ഗുണപ്രദം ആകുന്നു. പല്ലികൾ കൂടുതലായി കാണുന്ന ഭാഗങ്ങളിൽ പനിക്കൂർക്കയുടെ ഇലകൾ വെച്ചുകൊടുക്കുക. ഈ ഇലയുടെ ബന്ധം അവയെ ഓടിക്കാൻ ഉപകരിക്കും. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക.