കറ്റാർവാഴയുടെ കൂടെ ഇവ കൂടി ചേർത്ത് മുഖത്ത് പുരട്ടിയാൽ ചർമ്മം പാലുപോലെ വെളുക്കും….

നിരവധി സൗന്ദര്യം ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് കറ്റാർവാഴ അഥവാ അലോവേര. പണ്ടുകാലത്ത് പൊതുവേ അവഗണിക്കപ്പെട്ടിരുന്ന ഇതിൻറെ ഗുണങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞു അതുകൊണ്ടുതന്നെ ഒട്ടുമിക്ക സൗന്ദര്യ വർദ്ധന ഉൽപ്പന്നങ്ങളിലും പ്രധാന ഘടകമാണ് കറ്റാർവാഴ. സൗന്ദര്യസംരക്ഷണത്തിന് നേരമില്ല എന്ന് പറയുന്നവർക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കുവാൻ കഴിയുന്ന ഒരു നാടൻ സസ്യമാണിത്.

ദിവസവും കറ്റാർവാഴയുടെ ജെല്ല് മുഖത്തു പുരട്ടിയാൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിസാരമല്ല. മുഖസൗന്ദര്യത്തിന് ഒരുപാട് പ്രാധാന്യം നൽകുന്ന ഇന്നത്തെ കാലത്ത് നിരവധി സൗന്ദര്യ പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട് അതിനെല്ലാം ഉള്ള നല്ലൊരു പരിഹാരമായി കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴയിൽ ആൻറി ഓക്സിഡൻറ് ഗുണങ്ങളും ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളും ആന്റിബക്ടീരിയൽ ഗുണങ്ങളും ഉണ്ട്.

ചർമ്മത്തിൽ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾക്ക് നല്ലൊരു മരുന്ന് തന്നെയാണ് ഇത്. ദിവസവും കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടിയാൽ നിറം വർദ്ധിക്കും. കണ്ണിനടിയിലെ കറുപ്പ് നിറം മാറുന്നതിന് കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകൾ സഹായകമാകുന്നു. പുതിയ ചർമ്മ കോശങ്ങളുടെ ഉൽപാദനത്തെ സഹായിക്കുന്നു. മാത്രമല്ല ചർമ്മത്തിലെ വീക്കം ശമിപ്പിക്കുകയും ചുവപ്പ് നിറം കുറയ്ക്കുകയും ചെയ്യും.

കറ്റാർവാഴയുടെ ജെല്ല് മാത്രം മുഖത്ത് പുരട്ടുമ്പോൾ ഇത്രയധികം ഗുണങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ അതിൻറെ കൂടെ ചില ചേരുവകൾ കൂടി ചേർക്കുമ്പോൾ ഗുണങ്ങൾ ഇരട്ടിയാകുന്നു. അത്തരത്തിൽ ഉപകാരപ്രദമായ ഒരു സൗന്ദര്യ ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇതിനായി കറ്റാർവാഴയുടെ ജെൽ, നാരങ്ങാനീര്, തേൻ, കസ്തൂരി മഞ്ഞൾ എന്നിവ എടുക്കുക ഇവയെല്ലാം നന്നായി യോജിപ്പിച്ച് ഇറക്കിയതിനു ശേഷം രാത്രി കിടക്കുന്നതിനു മുൻപായി മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ചെയ്യേണ്ട വിധം മനസ്സിലാക്കാനായി വീഡിയോ കാണുക.