ചെടി നിറയെ പച്ചമുളക് കായ്ക്കുവാൻ ഈ സാധനം ഒന്ന് ചേർത്തു നോക്കൂ…

പച്ചമുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിനെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. ചെടി മുരടിച്ചു പോവുക, ഇലകൾ ചുരുണ്ടു പോവുക, കീടബാധയുണ്ടാവുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് പച്ചമുളക് കൃഷി ചെയ്യുമ്പോൾ ഉണ്ടാകുന്നത്. പച്ചമുളക് പറിച്ചു നടന്ന സമയത്ത് അതിൽ വെള്ള കുത്തുകളും കറുത്ത കുത്തുകൾ ഉണ്ടോ എന്ന് നോക്കുക അവ ഇല്ലെങ്കിൽ മാത്രം പറിച്ചുനടുക.

കുറച്ചു കഞ്ഞി വെള്ളത്തിൽ അല്പം ചാരം കലർത്തി അത് ചെടികൾക്ക് ഒഴിച്ചു കൊടുക്കുക ചെടികളിലെ കറുത്ത കുത്തുകളും വെളുത്ത കുത്തുകളും വേഗത്തിൽ മാറിക്കിട്ടും. ഒരു കപ്പ് പുളിച്ച കഞ്ഞി വെള്ളത്തിലേക്ക് ചാരും കലർത്തി, ഒരു ബക്കറ്റ് വെള്ളത്തിലേക്ക് ആക്കി ഡയല്യൂട്ട് ചെയ്യണം അതിനുശേഷം ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. ചെടിക്ക് എപസാം സാൾട്ട് ചേർത്തു കൊടുത്താൽ നന്നായി വളരുകയും കായ്ക്കുകയും ചെയ്യുന്നു.

എപസാം സോൾട്ട് എന്നത് മെഗ്നീഷ്യം സൾഫേറ്റ് ആണ്, അതിൽ മഗ്നീഷ്യം, കാൽസ്യം സൾഫർ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ചെടികൾക്ക് വളരെ ഗുണപ്രദമാണ്. നല്ല ആരോഗ്യത്തോടെ വളരാനും പൂക്കാനും ഇത് ചേർക്കുന്നത് സഹായകമാകും. ഒരു കപ്പ് വെള്ളം എടുത്ത് അതിലേക്ക് ഒരു സ്പൂൺ എപസാം സോൾഡ് ചേർത്ത്.

എല്ലാ ചെടികളിലേക്ക് ഒഴിച്ചു കൊടുക്കുക അല്ലെങ്കിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ചെടി പറിച്ചു നടന്ന സമയത്ത് കീടബാധ ഉണ്ടാവാതിരിക്കാനും ചെടി വാടി പോകാതിരിക്കാനും ആയി സോൾഡ് കലർത്തിയ വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും. നല്ല ആരോഗ്യത്തോടെ വളരുവാൻ ഈ രീതി ഉപയോഗിച്ചു നോക്കുക. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ.