വീട് എപ്പോഴും വൃത്തിയായി ഇരിക്കുവാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും തന്നെ. അതിനായി വിപണിയിൽ ലഭിക്കുന്ന പലതരത്തിലുള്ള ലിക്വിഡുകൾ വാങ്ങിച്ചു ഉപയോഗിക്കാറും ഉണ്ടാവും. അതിൽ തന്നെ ബാത്റൂം ക്ലീൻ ആക്കി എടുക്കുവാൻ കുറച്ചു കൂടുതൽ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു. വിലകൂടിയ പല ലിക്വിഡുകളും ഉപയോഗിച്ചാലും ഫലം ലഭിക്കണം എന്നില്ല. എന്നാൽ വീട്ടിൽ തന്നെയുള്ള ചില ചേരുവകൾ ഉപയോഗിച്ച് അടിപൊളി ലിക്വിഡ് തയ്യാറാക്കി ഉപയോഗിച്ചാലോ?
വളരെ എളുപ്പത്തിൽ തന്നെ വീടും ബാത്റൂം എല്ലാം ക്ലീൻ ആക്കി എടുക്കുന്നതിനുള്ള ലിക്വിഡ് എങ്ങനെ തയ്യാറാക്കണമെന്ന് ഈ വീഡിയോയിലൂടെ പറയുന്നു. ഇത് തയ്യാറാക്കുന്നതിനുള്ള പ്രധാന ഘടകം ഉപ്പാണ്. ഒരു പ്ലാസ്റ്റിക്കിന്റെ ബൗൾ എടുക്കുക, അതിലേക്ക് മൂന്ന് ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കണം. അതിലേക്കായി രണ്ട് ടീസ്പൂൺ സർഫിന്റെ പൊടിയും എടുക്കുക, ഇനി അതിലേക്ക് ആയി ആവശ്യത്തിന് കംഫർട്ട് കൂടി ചേർത്തു കൊടുക്കണം.
ഇവ മൂന്നും കൂടി നന്നായി യോജിപ്പിച്ച് എടുക്കുക. ലിക്വിഡ് രൂപത്തിൽ ആക്കി എടുക്കുന്നതിനായി വിനീഗർ ചേർത്ത് കൊടുക്കണം. സാധാരണയായി ക്ലോസറ്റുകളിൽ വെള്ളത്തിൻറെ മഞ്ഞ നിറം ഉണ്ടാകും അത് കളയുന്നതിന് ഈ ലിക്വിഡ് ഉപകാരപ്രദമാണ് അതുപോലെ തന്നെ ബാത്റൂമിലെ ടൈലുകളിൽ കറപിടിക്കുന്നതിനുള്ള സാധ്യതയും ഏറെയാണ്.
അവ ക്ലീൻ ചെയ്യാൻ ഇനി ഉരച്ചു ബുദ്ധിമുട്ടേണ്ട ആവശ്യമില്ല ഈ ലിക്വിഡ് ഉപയോഗിച്ച് അത് സാധ്യമാകും. ബാത്റൂമിലെ വഴുവഴുപ്പുള്ള ബക്കറ്റും ക്ലീൻ ആക്കാനും ഈ ലിക്വിഡ് തന്നെ മതിയാവും. ബാത്റൂമിലെ മാത്രമല്ല അടുക്കളയിലെ കറ പിടിച്ച ടൈലുകളും ഇത് ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.