കറപിടിച്ച ടൈലും ക്ലോസറ്റും പുതു പുത്തൻ ആക്കാൻ ഈ സൂത്രം ഉപയോഗിച്ച് നോക്കൂ…

കറുപിടിച്ച ബാത്റൂമും ടൈലും എല്ലാം വൃത്തിയാക്കി എടുക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ വളരെ എളുപ്പത്തിൽ അവ വൃത്തിയാക്കി കണ്ണാടി പോലെ തിളങ്ങുവാൻ നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഒട്ടും തന്നെ ഉരച്ചു കഴുകി ബുദ്ധിമുട്ടാതെ ടൈൽസിൽ അടിഞ്ഞുകൂടിയ കറയും, ക്ലോസറ്റിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാൻ സാധിക്കും.

രണ്ടുതരത്തിലുള്ള ക്ലീനിങ് സൊല്യൂഷനുകളാണ് ഈ വീഡിയോയിൽ തയ്യാറാക്കുന്നത്. അതിൽ ആദ്യത്തെ തയ്യാറാക്കാനായി നമുക്ക് ആവശ്യമായി വരുന്നത് മുട്ടത്തോട് ആണ്. ഒരു പാത്രത്തിലേക്ക് നമുക്ക് ലഭിക്കുന്ന അത്ര മുട്ടത്തോട് ഇട്ടുകൊടുക്കുക, അതിലേക്ക് കുറച്ചു ചായപ്പൊടി, കല്ലുപ്പ് തുടങ്ങിയവയെല്ലാം നന്നായി പൊടിച്ചെടുക്കണം. ഈയൊരു മിക്സിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ സോപ്പുപൊടി കൂടി ചേർത്തു കൊടുക്കണം.

നമ്മൾ ഏത് സോപ്പ് പൊടിയാണോ ഉപയോഗിക്കുന്നത് അതുതന്നെ ചേർത്താൽ മതിയാകും. ഈ പൗഡർ ഉപയോഗിച്ച് സിങ്ക്, വാഷ്ബേസിൻ, ബാത്റൂം, ക്ലോസെറ്റ് തുടങ്ങിയവയെല്ലാം കഴുകാവുന്നതാണ്. കറകളെല്ലാം അകറ്റി വെട്ടി തിളങ്ങുവാൻ ഇതു മതിയാകും. രണ്ടാമത്തെ രീതി ചെയ്യുന്നതിനായി നമുക്ക് ആവശ്യമുള്ളത് ചെറുനാരങ്ങയാണ്. ഒരു മിക്സിയുടെ ജാറിലേക്ക് ചെറുനാരങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഇട്ടുകൊടുക്കുക.

അതിലേക്ക് ആവശ്യത്തിന് കല്ലുപ്പ് ഇട്ടുകൊടുക്കുക ഇവ നന്നായി അരയുന്നതിനായി വിനാഗിരി കൂടി ഒഴിച്ചു കൊടുക്കണം വെള്ളം ചേർക്കേണ്ട ആവശ്യമില്ല. പേസ്റ്റ് രൂപത്തിൽ അരഞ്ഞു ലഭിക്കുമ്പോൾ അരിച്ചെടുത്ത് അതിലേക്ക് ഡിഷ് വാഷ് ലിക്വിഡ് കൂടി ഒഴിച്ചുകൊടുക്കണം. ഇവ നന്നായി യോജിപ്പിച്ച് ഇറക്കിയതിനു ശേഷം ഒരു ബോട്ടിലിൽ ആക്കി സൂക്ഷിക്കാം. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.