അടിപൊളി ഗാനം ആലപിച്ച് സുരേഷ് ഗോപി!! ഇത്രയും നന്നായി പാടാൻ അറിയാമോ ചോദിച്ച് ആരാധകർ.

90 കളിലെ നിറസാന്നിധ്യമായിരുന്ന മലയാളികളുടെ പ്രിയ നടനാണ് സുരേഷ് ഗോപി. അന്നും ഇന്നും മലയാള സിനിമ മേഖലയിൽ സജീവമായി തന്നെ തുടരുകയാണ് താരം. ആക്ഷൻ രംഗങ്ങളിലൂടെ മലയാളികളെ കോരിത്തരിപ്പിച്ച നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. നല്ലൊരു നടൻ എന്നതിനുപരി താരം നല്ലൊരു സാമൂഹ്യ പ്രവർത്തകനും കൂടിയാണ്.

നിരവധി പേരാണ് താരത്തിനും കുടുംബത്തിനും ആരാധകർ ആയിട്ടുള്ളത്. അതുകൊണ്ട് തന്നെ താരത്തിന്റെ ചെറിയ വാർത്തകൾ പോലും ആരാധകർക്കിടയിൽ വലിയ പ്രചാരം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ നടൻ സുരേഷ് ഗോപിയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. സെപ്റ്റംബർ മാസം മുപ്പതാം തീയതി റിലീസ് ചെയ്യുന്ന മേം ഹൂം മൂസ എന്ന മലയാള സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് താരം എത്തുന്നത്.

അതിനിടയിൽ വെച്ചാണ് ആരാധകരെ ഹരം കൊള്ളിക്കുന്ന രീതിയിൽ പൊതുവേദിയിൽ വെച്ച് ഗാനം ആലപിക്കുന്നത്.നെഞ്ചുക്കുൾ പെയ്തിടും മാമഴൈ എന്നാ റൊമാന്റിക് പാട്ടാണ് സുരേഷ് ഗോപി അതിമനോഹരമായി പാടുകയും ആരാധകരെ ആവേശത്തിൽ ആക്കുകയും ചെയ്യുന്നത്. ഇത്രക്കും നന്നായി മെലഡി സോങ് പാടിയത്തിന്റെ ആഹ്ലാദത്തിൽ ആണ് പ്രേക്ഷകർ. നിരവധി പേരാണ് താരത്തിന്റെ ഈ ഗാനം ആലപിക്കുന്ന വീഡിയോ വൈറൽ ആക്കി മാറ്റിയത്.

നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേം ഹൂം മൂസ സിനിമയിൽ സലിം കുമാർ, സൃന്ദ, സൈജു കുറുപ്പ്, പൂനം ബജ്വ തുടങ്ങിയ നിരവധി താരങ്ങളാണ് അഭിനയിക്കുന്നത്. ധാരാളം ആരാധകർ ആണ് താരത്തിന്റെ ഈ ഗാനത്തിന് ലൈക്കുകളും കമന്റുകളും നൽകുന്നത്.

https://youtu.be/HZHfPm-C4-U

Leave a Reply

Your email address will not be published. Required fields are marked *