രുചിക്ക് മാത്രമല്ല ഉപ്പിന്റെ ഈ ഗുണങ്ങൾ ആരെയും അത്ഭുതപ്പെടുത്തും…

നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വസ്തു തന്നെയാണ് ഉപ്പ്. ഉപ്പു ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയില്ല അത്രയധികം പ്രാധാന്യമുള്ള ഒന്നാണ് ഉപ്പ്. എത്ര പ്രിയപ്പെട്ട ഭക്ഷണം ആണെങ്കിലും അതിൽ ചേർക്കേണ്ട ഉപ്പിന്റെ അളവിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ ആ ഭക്ഷണം തന്നെ നമ്മൾ മാറ്റിവയ്ക്കും അത്രത്തോളം ഉപ്പിന് പ്രാധാന്യമുണ്ട്.

ഭക്ഷണ സാധനങ്ങളിൽ മാത്രമല്ല മറ്റു പല ആവശ്യങ്ങൾക്കായും ഒപ്പം ഉപയോഗിക്കുന്നു അതിനെ കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. സവാള വെളുത്തുള്ളി എന്നിവ അരിഞ്ഞു കഴിയുമ്പോൾ അതിൻറെ ഗന്ധം അത്ര പെട്ടെന്നൊന്നും നമ്മുടെ കൈകളിൽ നിന്നും പോവുകയില്ല. എന്നാൽ ഇതിനൊരു പരിഹാരം ഉണ്ട് ഉപ്പ് ഉപയോഗിച്ച്. ഇവയുടെ ഗന്ധം കളയുന്നതിനായി കുറച്ചു ഉപ്പ് കൈകളിലാക്കി.

രണ്ട് കൈകളും ഉരച്ച ശേഷം കഴുകി കളയുക അവയുടെ ഗന്ധം പൂർണ്ണമായും മാറിക്കിട്ടും. മുഖക്കുരു ഉള്ളവർ ആണെങ്കിൽ ഉപ്പുവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് കുരു എളുപ്പത്തിൽ മാറാൻ സഹായകമാകും. വായിലെ പുണ്ണും മറ്റു മഹറ്റുന്നതിന് ഉപ്പുവെള്ളം കൊണ്ട് കവിൾ കൊള്ളുന്നത് വളരെ ഗുണപ്രദം ആകുന്നു. ഷൂസിന്റെ അകത്തുള്ള ദുർഗന്ധം മാറ്റുന്നതിന് ഉപ്പ് ഒരു ചെറിയ കീഴിലായി കിട്ടി.

ഷൂസിന്റെ അകത്ത് വയ്ക്കുക രണ്ടു മണിക്കൂറിനു ശേഷം അത് എടുത്ത് മാറ്റാവുന്നതാണ്. മുറിച്ച പഴങ്ങൾ പഴകാതിരിക്കുവാനായി അതിനു മുകളിലായി കുറച്ചു ഉപ്പ് വിതറിയാൽ മതിയാകും. സൗന്ദര്യവർദ്ധക വസ്തുവായും ഉപ്പ് ഉപയോഗിക്കാവുന്നതാണ്. ഉപ്പും വെളിച്ചെണ്ണയും ചേർത്ത് മുഖത്ത് മസാജ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യുവാൻ ഗുണകരമാണ്. കൂടുതൽ അറിവുകൾക്ക് വീഡിയോ കാണൂ.