തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ വേറെ വഴി അന്വേഷിക്കേണ്ട! എരിക്ക് കൊണ്ടൊരു സൂത്രം…

നാട്ടിൻപുറങ്ങളിൽ സാധാരണമായി കാണപ്പെടുന്ന ഒരു സസ്യമാണ് എരിക്ക് ഇത് കൂടുതലായും കാണുന്നത് റോഡ് അരികിലും തരിശുഭൂമിയിലും ആണ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു സസ്യം കൂടിയാണിത് എന്നാൽ ഇന്നത്തെ തലമുറയ്ക്ക് എരിക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് യാതൊരു തരത്തിലുള്ള അറിവും ഇല്ല എന്നതാണ് വാസ്തവം. എരിക്കിന്റെ പൂവും, ഇലയും, കറയും എല്ലാം ഔഷധ യോഗ്യമാണ്.

എരിക്ക് രണ്ട് തരത്തിലുണ്ട്, ചുവന്ന പൂവോടുകൂടിയ ചിറ്റരിക്കും വെളുപ്പും നീലയും കലർന്ന പൂവോടുകൂടിയ വെള്ളരിക്കും. ഇതിൽ വെള്ള എരിക്കിനാണ് കൂടുതൽ ഔഷധഗുണങ്ങൾ. നിരവധി അസുഖങ്ങൾക്കുള്ള പരിഹാരമായി ഈ സസ്യം ഉപയോഗിക്കാവുന്നതാണ്. എരിക്കിന്റെ കറ പഞ്ഞിയിൽ മുക്കി വേദനയുള്ള പല്ലിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന വേഗത്തിൽ മാറിക്കിട്ടും.

അരിമ്പാറ പാലുണ്ണി തുടങ്ങിയ സ്കിൻ ടാഗുകൾ മാറ്റുന്നതിന് എരിക്കിന്റെ കറ പുരട്ടിയാൽ മതിയാവും. കാലിലെ മുള്ള് അല്ലെങ്കിൽ മുള പുറത്തേക്ക് വരാൻ എരിക്കിന്റെ കറ ഗുണം ചെയ്യും. സന്ധികളിലെ വേദനയും നീർക്കെട്ടും മാറ്റുന്നതിന് ഇതിൻറെ ഇലകൾ ഉപ്പ് ചേർത്ത് അരച്ച് മൂന്നു ദിവസത്തോളം വേദനയുള്ള സന്ധികളിൽ വെച്ചുകെട്ടിയാൽ മതിയാവും. ചുമ, ആസ്മ തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കുന്നതിന് എരിക്കിൻ പൂക്കൾ ഉണക്കി ഇന്ദുപ്പ് ചേർത്ത് ഉപയോഗിക്കുന്നത് ഗുണം ചെയ്യുന്നു.

ഇതിൻറെ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ വാതരോഗം മാറും. ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാനും വളരെ പ്രദമാണ്. ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും സേവിച്ചാൽ രക്തസമ്മർദ്ദം കുറയുകയും ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ദിവസവും ശീലമാക്കാം. കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും അറിയുന്നതിനായി ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.