എത്ര കീറിയ തുണിയും പുതിയത് പോലെ ആക്കാൻ ഇനി തയ്ക്കുകയും തുന്നുകയും വേണ്ട😱

ഒട്ടേറെ കീറിയ തുണികൾ നമ്മുടെ കൈകളിൽ ഉണ്ടാകും. എന്നാൽ ചിലരൊക്കെ അത് തുന്നാൻ പോലും അടിച്ച് വലിച്ചെറിയാറാണ് പതിവ്. എന്നാൽ ഇനി എത്ര കീറിയ തുണിയും പഴയതുപോലെ ആക്കി എടുക്കാം. തുന്നാഥേയും തൈക്കാതെയും ഒട്ടിക്കാതെയും വേഗത്തിൽ കീറിയ തുണികൾ പുതിയത് പോലെ ആക്കി എടുക്കാനുള്ള നല്ലൊരു സൂത്രമാണ് ഈ വീഡിയോയിലൂടെ പറയുന്നത്.

ഏതെങ്കിലും കീറിയ തുണി എടുത്തതിനുശേഷം ആ ഭാഗം ചതുര ആകൃതിയിൽ കട്ട് ചെയ്ത് മാറ്റുക. അതിനുശേഷം അതേ തുണിയുടെ കഷ്ണം തന്നെ ആ കീറിയ ഭാഗത്തിന്റെ അത്രത്തോളം എടുക്കുക, പിന്നീട് ഒരു പ്ലാസ്റ്റിക് കവറിന്റെ പീസ് ആ തുണിയുടെ കഷ്ണത്തിന്റെ അത്രയും അളവ് മുറിച്ചെടുക്കുക. തുണി ആദ്യം വെച്ചതിനുശേഷം അതിനു മുകളിലായി പ്ലാസ്റ്റിക്കിന്റെ ഷീറ്റ് കുടി വയ്ക്കുക.

തുണിയുടെ അടിയിലൂടെയാണ് അത് വെച്ചു കൊടുക്കേണ്ടത്. ഇനി നമുക്ക് അയൺ ചെയ്യുകയാണ് വേണ്ടത്. അതിനായി ഒരു എ ഫോർ ഷീറ്റ് പേപ്പർ തുണിയുടെ മുകളിലായി വയ്ക്കുക. അയൺ ബോക്സ് നല്ലവണ്ണം ചൂടാക്കിയതിനു ശേഷം ആ പേപ്പറിന് മുകളിലായി വെച്ചുകൊടുക്കുക, ഒരു മിനിറ്റിനു ശേഷം ആ തുണി പേപ്പറിന്റെ മുകളിലായി നല്ല രീതിയിൽ ഒട്ടിച്ചേർന്നു കാണും.

കീറിയ ഭാഗം നമുക്ക് കണ്ടുപിടിക്കാൻ കഴിയാത്തക്കവിധം നല്ല രീതിയിൽ തന്നെ അതിൽ സെറ്റായി ഉണ്ടാകും. ഇനി സാരിയോ ഷർട്ടും ഏതു വസ്ത്രം തന്നെ കീറിയാലും പഴയതുപോലെ ആക്കി എടുക്കാൻ സാധിക്കും. സ്റ്റിച്ച് ചെയ്തതിന്റെ അടയാളം പോലും തുണിയിൽ കാണില്ല അത്രത്തോളം പെർഫെക്ട് ആയി തന്നെ കിട്ടും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.