ഇന്ന് ഒട്ടുമിക്ക വീടുകളിലുമുള്ള ഒരു പ്രധാന പ്രശ്നമാണ് എലിശല്യം. എലികളെ പേടിച്ച് വീട്ടിൽ ഒന്നും വയ്ക്കാൻ പറ്റാത്ത അവസ്ഥ കൂടിയാണ്. ഭക്ഷണ വസ്തുക്കൾ കരണ്ട് തിന്നുകയും തുണികളും മറ്റും നശിപ്പിക്കുകയും ചെയ്യുന്നത് വളരെയേറെ ബുദ്ധിമുട്ടാക്കുന്ന ഒരു കാര്യമാണ്. എലികളെ തുരത്താനായി പലതരത്തിലുള്ള ഉത്പന്നങ്ങൾ വിപണിയിൽ ലഭിക്കുമെങ്കിലും അവയിലെ വിഷാംശങ്ങൾ മറ്റുള്ള വളർത്തുമൃഗങ്ങൾക്കും ദോഷകരമായി മാറുന്നു.
കുട്ടികളുള്ള വീടുകൾ ആണെങ്കിൽ ഇത്തരത്തിലെ രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ തന്നെ യാതൊരു ദോഷവും ഇല്ലാതെ എലികളെ തുരത്താനുള്ള നല്ലൊരു ടെക്നിക് ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഒരുപാട് പേർക്ക് റിസൾട്ട് ലഭിച്ച ഒരു ടെക്നിക് കൂടിയാണിത്. എലികളെ കൊല്ലാതെ തന്നെ തുരത്തി ഓടിക്കുകയാണ് നമ്മൾ ഇതിലൂടെ ചെയ്യുന്നത്.
ഒരു തക്കാളി എടുത്ത് അത് രണ്ടായി മുറിക്കുക, പകുതി മാത്രമാണ് നമുക്ക് ആവശ്യമുള്ളത്. തക്കാളിയുടെ മുകളിലായി കുറച്ചു മുളകുപൊടി ഇട്ടു കൊടുക്കുക, അതിന്റെ മുകളിലായി കുറച്ച് ശർക്കര കൂടി ഇട്ടു കൊടുക്കുക. എലി ഏറ്റവും കൂടുതലായി വരുന്ന ഭാഗങ്ങളിലായി ഇത് വച്ച് കൊടുക്കുക. എലി ഇത് കഴിക്കുമ്പോൾ മുളകിന്റെ എരിവും.
തക്കാളിയുടെ പുളിയും, ശർക്കരയുടെ മധുരവും എല്ലാം കൂടി ചേരുമ്പോൾ അസിഡിറ്റി ഉണ്ടാവും. അതുമൂലം പിന്നീട് എലി ആ ഭാഗത്തേക്ക് വരികയില്ല. ഈയൊരു രീതി പരീക്ഷിച്ചു നോക്കൂ എലി ഭാഗത്ത് തന്നെ വരില്ല. അവയെ കൊല്ലാതെ തന്നെ തുരത്തി ഓടിക്കുകയാണ് നമ്മൾ ഇതിലൂടെ ചെയ്യുന്നത്. ചെയ്തു നോക്കിയ എല്ലാവർക്കും ഫലം ലഭിച്ച ഒരു ടെക്നിക് ആണിത്. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണൂ.