ഭംഗിയുള്ള കണ്ണുകൾ ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. മുഖ സൗന്ദര്യത്തിൽ കണ്ണുകൾക്കുള്ള പ്രാധാന്യം ഒട്ടും തന്നെ നിസ്സാരമല്ല. എന്നാൽ ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി കണ്ണുകൾക്ക് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുകയും അതിനു ചുറ്റുമായി കറുപ്പ് നിറം ഉണ്ടാവുന്നതിന് കാരണമാവുകയും ചെയ്യുന്നു. പല കാരണങ്ങൾ കൊണ്ട് കണ്ണിന് കീഴിൽ കറുപ്പ് നിറം ഉണ്ടാവാം. ഉറക്കമില്ലായ്മ, പോഷകക്കുറവ്, സ്ട്രസ്സ്, അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കുന്നത്.
കമ്പ്യൂട്ടർ അല്ലെങ്കിൽ ടിവി സ്ക്രീനിലെ നീല രശ്മികൾ അമിതമായി ഏൽക്കുന്നത് തുടങ്ങിയവയെല്ലാം കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകുന്നതിന് കാരണമാകുന്നു.കണ്ണിന് ചുറ്റുമുള്ള ചർമ്മം വളരെ നേർത്തതും അതിലോലവും ആണ്. മുഖത്തിന്റെ മറ്റു ഭാഗങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ കണ്ണിനു ചുറ്റുമുള്ള ചർമ്മങ്ങളിൽ എണ്ണ ഗ്രന്ഥികൾ കുറവാണ്. പ്രായമാകുന്നത് അനുസരിച്ച് ചർമ്മത്തിലെ കോളജനും എലാസ്റ്റിനും നഷ്ടമാവുന്നു.
ഇത് ചർമ്മത്തിൽ ചുളിവുകൾ വീഴുന്നതിനും വരണ്ടതാക്കുന്നതിനും കാരണമാകുന്നു. വളരെയധികം സെൻസിറ്റീവായ ആ ഭാഗത്ത് യാതൊരു കാരണവശാലും കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുവാൻ പാടുള്ളതല്ല. കൺതടങ്ങളിലെ കറുപ്പു നിറം മാറ്റി മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ആയി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
അതിനായി പപ്പായ അല്ലെങ്കിൽ തക്കാളി അല്ലെങ്കിൽ തണ്ണിമത്തൻ ഇവയിൽ ഏതെങ്കിലും ഒരു ഫ്രൂട്ട് തിരഞ്ഞെടുക്കാവുന്നതാണ്. തണ്ണിമത്തൻ ആണ് എടുക്കുന്നതെങ്കിൽ നന്നായി ഉടച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക അതിലേക്ക് അരിപ്പൊടിയും നാരങ്ങയുടെ നീരും ചേർത്തു കൊടുക്കണം. ഈ മൂന്ന് ചേരുവകളും യോജിപ്പിച്ചതിനു ശേഷം കണ്ണിനു ചുറ്റുമായി പുരട്ടി കൊടുക്കുക. തുടർച്ചയായി ഇത് ചെയ്യുന്നതിലൂടെ വേഗത്തിൽ തന്നെ റിസൾട്ട് ലഭിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.