ഇനി എത്ര ദിവസം ആയാലും വീട്ടിൽ മാറാലയും ചിലന്തിവലയും ഉണ്ടാവില്ല, ഈ സൂത്രം പരീക്ഷിച്ചു നോക്കൂ…

വീട്ടിൽ ആൾതാമസം ഉണ്ടെങ്കിലും കുറച്ചുദിവസം മാറാല തട്ടാതിരുന്നാൽ വീട് ആകെ പൊടിപിടിച്ച് ചിലന്തിവലയും മറ്റു പ്രാണികളാലും നിറയും. അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരു പ്രാവശ്യം രണ്ടാഴ്ചയിൽ ഒരു പ്രാവശ്യമോ മാറാല തട്ടി വൃത്തിയാക്കേണ്ടത് അനിവാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് എപ്പോഴും അത് സാധ്യമാകണമെന്നില്ല. അത്തരക്കാർക്കുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

എന്നാൽ ഈ പ്രശ്നമുണ്ടാവാതിരിക്കാൻ ഉള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിൽ പറയുന്നത്. വീട് മാറാല പിടിക്കാതെ ചിലന്തിവല ഇല്ലാതെ വൃത്തിയായി ഇരിക്കുന്നതിന് ഒരു കിടിലൻ ടെക്നിക് ഉണ്ട്. അതെന്താണെന്ന് എങ്ങനെ ചെയ്യണമെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാവുന്നതാണ്. നിരവധി ഗുണങ്ങളുള്ള ഒരു പദാർത്ഥമാണ് സോഡാപ്പൊടി അഥവാ സോഡിയം ബൈകാർബണേറ്റ്.

പല ആവശ്യങ്ങൾക്കായി ഈ പദാർത്ഥം ഉപയോഗിക്കാവുന്നതാണ് അതുകൊണ്ട് തന്നെ മിക്ക വീടുകളിലും സോഡാപ്പൊടി ഉണ്ടാവും. എട്ടുകാലി, പല്ലി എന്നിവയെ തുരത്താനും ഈ വഴി ഉപയോഗിക്കാം. ഒരു സ്പ്രേ ബോട്ടിൽ എടുത്ത് അതിലേക്ക് അല്പം സോഡാപ്പൊടി കുറച്ചു വെള്ളവും കൂടി ചേർത്ത് ലായനി ആക്കി മാറ്റുക. ഇത് മാറാല കൂടുതലായി വരുന്ന ഭാഗങ്ങളിലും ചിലന്തി വലകൾ ഉള്ള ഭാഗങ്ങളിലും സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.

ഇത് കൂടാതെ പുൽത്തൈലത്തിലേക്ക് അല്പം വെള്ളവും കൂടി ചേർത്ത് സ്പ്രേ ബോട്ടിൽ ആക്കി ഈ ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുന്നതും ഗുണം ചെയ്യും. സ്ഥിരമായി ചിലന്തി വലകൾ ഉള്ള ഭാഗങ്ങളിൽ ഇത് ചെയ്യുന്നത് പിന്നീട് ചിലന്തികൾ വല വിരിക്കാതിരിക്കുവാൻ സഹായകമാകും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.