എത്ര പഴകിയ തലയിണയും പുതു പുത്തൻ ആക്കി മാറ്റാൻ ഇങ്ങനെ ചെയ്തു നോക്കൂ…

എത്ര അഴുക്ക് പിടിച്ച തലയണയും പുതു പുത്തൻ ആക്കി മാറ്റാനുള്ള വഴികളുണ്ട്. രണ്ട് രീതിയിലാണ് ഇത് ചെയ്യുന്നത് അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. ഒരു ചെറിയ ബൗളിൽ രണ്ട് ടീസ്പൂൺ അളവിൽ പൊടിയുപ്പ് എടുക്കുക അതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കണം. അതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്തു കൊടുക്കണം.

തലയണയിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണ കറയും മറ്റു കടുത്ത കറകളും കളയുന്നതിന് ഈ സൊല്യൂഷൻ വളരെ നല്ലതാണ്. അതിലേക്ക് ഒരു സ്പൂൺ സോപ്പുപൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ആ മിക്സ് ഒരു ബക്കറ്റിലേക്ക് ഒഴിച്ചു കൊടുക്കുക, ബക്കറ്റിലേക്ക് ചെറിയ ചൂടുള്ള വെള്ളം കൂടി ചേർത്തു കൊടുക്കുക. 10 മിനിറ്റോളം ബക്കറ്റിലെ വെള്ളത്തിലേക്ക് പില്ലോ നനച്ചു വയ്ക്കണം.

അതിനുശേഷം വാഷിംഗ് മെഷീനിൽ ഇട്ട് കഴുകി എടുക്കാവുന്നതാണ്. കൂടുതൽ അഴുക്കുകൾ ഉള്ള പില്ലോ ആണെങ്കിൽ അരമണിക്കൂർ എങ്കിലും ബക്കറ്റിൽ നനച്ചു വയ്ക്കുക. വാഷിംഗ് മെഷീൻ ഉപയോഗിച്ച് പില്ലോ കഴുകുന്നത് കൊണ്ട് സ്പോഞ്ചിൽ ഒന്നും യാതൊരു കേടും തന്നെ സംഭവിക്കുകയില്ല. വെയിലത്ത് വെച്ച് നന്നായി ഉണക്കിയെടുത്തു വേണം പിന്നീട് ഉപയോഗിക്കുവാൻ. ഇങ്ങനെ ചെയ്താൽ തലയണ പുതുപുത്തൻ ആക്കി മാറ്റാൻ സാധിക്കും.

പില്ലോ കഴുകി എടുക്കുവാൻ ബുദ്ധിമുട്ടുള്ളവർ ആണെങ്കിൽ ഇടയ്ക്കിടെ വെയിലത്തിട്ട് ഉണക്കുന്നതും ഏറെ നല്ലതാകുന്നു. അതിലെ സൂക്ഷ്മാണുക്കളെല്ലാം ചത്തുപോകാനും പില്ലോ ക്ലീൻ ആയിരിക്കുവാനും സഹായകമാകും. അഴുക്കുള്ള പില്ലോ കവർ ഇടയ്ക്കിടെ മാറ്റേണ്ടതുണ്ട്. ഇതിനെ കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.