ഇനി ഇറച്ചിയും മീനും എല്ലാം മാസങ്ങളോളം സൂക്ഷിക്കാം ഈ ഒരു സൂത്രം അറിഞ്ഞാൽ മതി…

നമ്മൾ വീടുകളിൽ ഇറച്ചി മീൻ എന്നിവ വാങ്ങി സൂക്ഷിക്കാറുണ്ട്. എന്നാൽ ഇവ വാങ്ങി സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വാങ്ങിച്ചതിനു ശേഷം രണ്ടും മൂന്നും ദിവസങ്ങൾ എടുത്തു വെച്ചതിനുശേഷം ആവും നമ്മൾ ഉപയോഗിക്കുക. ഫ്രീസറിൽ വെച്ച് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഇറച്ചിയുടെയും മീനിന്റെയും ടേസ്റ്റ് നഷ്ടപ്പെടാതെ തന്നെ ഫ്രീസറിൽ വച്ച് ഇവ ഉപയോഗിക്കാവുന്നതാണ്.

അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. നേരിട്ട് നമ്മൾ ഫ്രീസറിലേക്ക് വയ്ക്കുമ്പോൾ അതിൻറെ ടേസ്റ്റ് മാറിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ഒരു മാസത്തോളം അതിന്റെ ടേസ്റ്റിൽ വ്യത്യാസങ്ങളൊന്നും ഇല്ലാതെ ഇറച്ചിയോ മീനോ ഫ്രിഡ്ജിങ് സൂക്ഷിക്കുവാൻ സാധിക്കും. ചെറിയ പീസ് ആയിട്ടാണെങ്കിലും വലിയ പീസ് ആയിട്ടാണെങ്കിലും ഈ രീതി തന്നെ ഉപയോഗിച്ച് സൂക്ഷിക്കാവുന്നതാണ്.

ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഇറച്ചി ഇട്ടുകൊടുക്കുക അത് മുഴുവനായും മൂടുന്നത് വരെ അതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കണം. ആ പാത്രം അടച്ച് ഫ്രീസറിനകത്തേക്ക് വെച്ചു കൊടുക്കുക. ഇങ്ങനെയാണ് നമ്മൾ ഫ്രീസറിൽ സൂക്ഷിക്കുന്നത് എങ്കിൽ യാതൊരു ടേസ്റ്റ് വ്യത്യാസവും ഇല്ലാതെ തന്നെ എത്ര ദിവസം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാവുന്നതാണ്. ഉപയോഗിക്കുന്ന സമയത്ത് അത് അങ്ങനെ വെള്ളത്തിൽ എടുത്തിട്ട് പാചകം ചെയ്യാവുന്നതാണ്.

ഫ്രീസറിൽ വെച്ചിരിക്കുന്ന മീനോ ഇറച്ചിയോ കറി വയ്ക്കാനായി നമുക്ക് മുറിക്കണം എന്നുണ്ടെങ്കിൽ അതിൻറെ ഐസ് വിടുന്നതിനു മുൻപ് തന്നെ മുറിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക അങ്ങനെയെങ്കിൽ വേഗത്തിൽ തന്നെ അത് സാധിക്കും. നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഈ ചാനലിലെ വീഡിയോകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ.