എവർഗ്രീൻ മഞ്ജു ചേച്ചിക്കൊപ്പം കിടിലൻ ചിത്രങ്ങളുമായി മൈഥിലി!! ആവേശത്തിൽ ആരാധകർ.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മൈഥിലി. തന്റെ അഭിനയം മികവ് കൊണ്ടും പരിശ്രമം കൊണ്ടും ആരാധകരുടെ മനം കവരാൻ താരത്തിന് സാധിച്ചു. താരം തന്റെ സിനിമകളിലൂടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. ഈ വർഷം ഏപ്രിൽ ആയിരുന്നു നടി മൈഥിലിയുടെ വിവാഹം നടന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരം സൃഷ്ടിച്ച വാർത്തയായിരുന്നു താരത്തിന്റെ വിവാഹം.

സോഷ്യൽ മീഡിയയിൽ നിന്നും അഭിനയരംഗത്ത് നിന്നും മാറി നിന്ന താരം നീണ്ടൊരു ഇടവേളക്ക് ശേഷമാണ് സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്.കഴിഞ്ഞ ദിവസങ്ങളിലാണ് മൈഥിലി തന്റെ ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു വാര്യർ ആയിട്ടുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. വിത്ത് ദി എവർഗ്രീൻ മഞ്ജു ചേച്ചി എന്ന ക്യാപ്ഷനോട് കൂടിയിട്ടാണ് മൈഥിലി ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. മൈഥിലിയുടെയും മഞ്ജുവാര്യരുടെയും ചിത്രങ്ങൾ പകർത്തിയത് നടി ഗ്രേസ് ആന്റണിയാണ്.

ഗർഭിണിയായ മൈഥിലിയെ ചേർത്തുപിടിച്ചു നിൽക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങളാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി കൊണ്ടിരിക്കുന്നത്. ഈ അടുത്താണ് മൈഥിലി ഗർഭിണി ആണെന്നുള്ള സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. മേരാ നാം ഷാജി എന്ന സിനിമയ്ക്ക് ശേഷം മൈഥിലി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ചട്ടമ്പി. അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ഈ സിനിമ സെപ്റ്റംബർ 23 തീയതിയാണ് റിലീസ് ചെയ്യുന്നത്.

ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ഗ്രേസ് ആന്റണി, ബിനു പപ്പു തുടങ്ങി നിരവധി താരങ്ങളാണ് ഈ സിനിമയിൽ വേഷമിടുന്നത്. ചട്ടമ്പി എന്നെ സിനിമയിലൂടെ മൈഥിലിയുടെ അതിഗംഭീര തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ധാരാളം പേരാണ് ഈ സിനിമ കാണാൻ വേണ്ടി കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mythili (@mythili2424)

Leave a Reply

Your email address will not be published. Required fields are marked *