പനിക്കൂർക്കയുടെ ഇല ഇങ്ങനെ ചെയ്തു കഴിച്ചു നോക്കൂ, ഉഗ്രൻ ടേസ്റ്റ്😋

ഒട്ടുമിക്ക വീടുകളിലെയും പ്രധാന സസ്യങ്ങളിൽ ഒന്നാണ് പനിക്കൂർക്ക. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒരു സസ്യം കൂടിയാണിത്. ആരോഗ്യഗുണങ്ങൾക്ക് പുറമേ ഹിന്ദു ശാസ്ത്ര പ്രകാരം ഇതിന് ദൈവിക ഗുണങ്ങളും ഉണ്ട്. വീടുകളിൽ നിർബന്ധമായും പനിക്കൂർക്ക ചെടി വെച്ചു പിടിപ്പിക്കേണ്ടതാണ്. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ തുളസിയുടെ ഒപ്പം തന്നെ ഉപകാരപ്രദമാകുന്നു ഒരു ചെടിയാണിത്.

കുട്ടികളിൽ ഉണ്ടാകുന്ന പനി ചുമ നീർക്കെട്ട് തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമേക്കുവാൻ ഈ സസ്യത്തിന് സാധിക്കുന്നു. പനിക്കൂർക്കയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഇല കൊണ്ട് കഷായം ഉണ്ടാക്കി കുടിക്കുന്നതും എല്ലാം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. എന്നാൽ പനിക്കൂർക്കയില ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒരു പലഹാരത്തെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.

പനിക്കൂർക്കയുടെ നല്ല 10 തളിരിലകൾ എടുക്കുക നല്ലപോലെ കഴുകി വൃത്തിയാക്കണം. അതിലെ വെള്ളം എല്ലാം പോകുന്ന രീതിയിൽ പാത്രത്തിൽ വെക്കുക. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മൈദ പൊടി എടുക്കുക അതിലേക്ക് കോൺഫ്ലവർ, ഉപ്പ്, കാശ്മീരി ചില്ലി പൗഡർ, ഒരു കോഴിമുട്ട എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇത് ഒരു ബാറ്റർ പരുവത്തിൽ ആക്കി എടുക്കുന്നതിനായി കുറച്ചു വെള്ളവും കൂടി ചേർക്കുന്നത് നല്ലതാണ്. ഒരു പാനിൽ എണ്ണ ഒഴിച്ച് നല്ലവണ്ണം ചൂടാക്കി എടുക്കുക അതിലേക്ക് ബാറ്ററിൽ മുക്കിയെടുത്ത പനിക്കൂർക്കയിലായിട്ട് വേവിച്ചെടുക്കുക. നല്ല ടേസ്റ്റി ആയ ചായ കടി റെഡിയാക്കി എടുക്കാം. പനിക്കൂർക്കയുടെ ഇല ആയതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ലഭിക്കും. കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ കാണൂ.