നമുക്ക് ആർക്കും തന്നെ ഒട്ടും ഇഷ്ടമില്ലാത്ത ഒരു കാര്യമാണ് മാറാല വൃത്തിയാക്കുന്നത്. മാറാല യോടൊപ്പം തന്നെ ചിലന്തിവലയും വീടിൻറെ പല ഭാഗങ്ങളിലായും കാണുന്നു. എന്നാൽ ഈ വീഡിയോയിൽ പറയുന്നത് മാറാല വരാതിരിക്കുവാൻ ആയി നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളെ പറ്റിയാണ്. ഇതുകൂടാതെ വീട്ടിൽ നിന്നും പല്ലികളെയും പാറ്റകളെയും തുരത്താനും .
വീട്ടിലെ ഫ്ലോർ ടൈലുകളും ബാത്റൂം ടൈലുകളും എല്ലാം വെട്ടി തിളങ്ങാനും ഉള്ള നല്ല ടിപ്പുകൾ കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഗ്യാസ് കത്തിച്ച് നാലു ഗ്ലാസ് വെള്ളം ചൂടാക്കാനായി വയ്ക്കുക, അതിലേക്ക് ആര്യവേപ്പിന്റെ ഇലകൾ ചേർത്ത് കൊടുക്കുക. ഏറ്റവും നല്ല അണുനാശിനിയാണ് ആര്യവേപ്പില അതിന്റെ ഒരു മരമെങ്കിലും വീട്ടിലുള്ളത് വളരെ ഗുണപ്രദമാണ്.
തിളക്കുന്ന വെള്ളത്തിലേക്ക് കുറച്ചു കറുവപ്പട്ടയും ഗ്രാമ്പൂവും ചേർത്ത് കൊടുക്കുക. ഇതിൻറെ എല്ലാ ഗുണങ്ങളും വെള്ളത്തിലേക്ക് ലഭിക്കുന്നതിനായി അഞ്ചു മിനിറ്റ് നേരം ലോ ഫ്ലെയിമിൽ വയ്ക്കുക. ചൂടാറിയതിനു ശേഷം ആ വെള്ളം മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക അതിലേക്ക് കുറച്ചു വിനാഗിരി, കർപ്പൂരം പൊടിച്ചത് എന്നിവ കൂടി ചേർത്തു കൊടുത്ത് നന്നായി യോജിപ്പിക്കുക.
ആ ലായനി അരിച്ചെടുത്ത് സ്പ്രേ ബോട്ടിലിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. ഒട്ടുംതന്നെ പച്ചവെള്ളം ചേർക്കാത്തത് കൊണ്ട് ഈ ലിക്വിഡ് എത്ര ദിവസം വേണമെങ്കിലും വീട്ടിൽ തന്നെ സൂക്ഷിക്കാവുന്നതാണ്. ഡൈനിങ് ടേബിൾ തുടയ്ക്കുമ്പോഴും, കിച്ചൻ സ്ലാബ് തുടക്കുമ്പോഴും എല്ലാം ഈ ലിക്വിഡ് സ്പ്രേ ചെയ്ത് ഉപയോഗിച്ചാൽ നല്ല മണവും തിളക്കവും ഉണ്ടാവും. വീട് മുഴുവനും സുഗന്ധം ഉണ്ടാവാൻ ഈയൊരു ലായനി മതി. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.