ബാത്റൂമിൽ നിന്നും സുഗന്ധം ഉണ്ടാവാൻ ഈ ഒരു സൂത്രം ചെയ്തു നോക്കൂ👌 കിടിലൻ ടിപ്പുകൾ….

എല്ലാവർക്കും ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. ബാത്റൂം, കിച്ചൻ, വാഷ് ബേസിൻ, സിങ്ക് തുടങ്ങിയവയിൽ നിന്നെല്ലാം ഒരു പ്രത്യേക ദുർഗന്ധം ഉണ്ടാവാറുണ്ട്. നമ്മൾ എത്ര തന്നെ തുടച്ചാലും പൂർണ്ണമായും ദുർഗന്ധം പോകണമെന്നില്ല. അതിനുള്ള നല്ലൊരു വഴിയാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ചും വീടുകളിൽ ഗസ്റ്റുകളെല്ലാം വരുന്ന സമയത്ത് ആകും ഇത്തരത്തിൽ ബാത്റൂമുകളിൽ നിന്നും ദുർഗന്ധം ഉണ്ടാവുക.

വീട് മുഴുവനായി നല്ലൊരു ഫ്രഷ് ഉണ്ടാവുന്നതിനായി ഇത് ആർക്കുവേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ബാത്റൂമിലെ ദുർഗന്ധം മാറ്റുന്നതിനായി നാരങ്ങയുടെ തൊലി എടുക്കുക, അതിലേക്ക് കുറച്ച് കർപ്പൂരത്തിന്റെ ഗുളികകൾ കൂടി ഇട്ടു കൊടുക്കുക. ചെറിയ ഹോളുകളുള്ള നെറ്റിന്റെ ഒരു തുണി എടുക്കുക അതിലേക്ക് ഇവ രണ്ടും ചേർത്ത് നന്നായി മുറുകെ കെട്ടിക്കൊടുക്കുക.

അത് ഫ്രഷ് ടാങ്കിൽ ഇട്ടു കൊടുക്കുക ഒരു പ്രാവശ്യം നമ്മൾ ഉപയോഗിച്ചതിനു ശേഷം ഫ്ലഷ് അടിക്കുമ്പോൾ നല്ല മണം ഉണ്ടാകും. കർപ്പൂരത്തിന്റെയും നാരങ്ങയുടെയും മണം മുഴുവനായും ബാത്റൂമിൽ വ്യാപിക്കും. അടുത്തതായി നമ്മുടെ ഡൈനിങ് ടേബിളുകളിൽ പ്രത്യേക മണം ഉണ്ടാവാറുണ്ട്. ഭക്ഷണപദാർത്ഥങ്ങൾ അതിലേക്ക് വീഴുമ്പോൾ നമ്മൾ എത്രയൊക്കെ തുടച്ചാലും അതിന്റെ ദുർഗന്ധം പോകണമെന്നില്ല.

ഇത് അകറ്റുന്നതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് നാരങ്ങയുടെ തൊലികൾ ഇട്ടുകൊടുക്കുക. കുറച്ച് സമയം അത് തിളക്കുമ്പോൾ നാരങ്ങയുടെ നല്ല മണം ഇതിലേക്ക് കിട്ടും. ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്തതിനു ശേഷം ആ വെള്ളത്തിലേക്ക് കുറച്ചു കർപ്പൂരം കൂടി പൊടിച്ചു ചേർത്തു കൊടുക്കുക. ആ ലായനി ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയതിനു ശേഷം ഡൈനിങ് ടേബിൾ തുടയ്ക്കാനായി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.