ഇനി ജനലുകളും വാതിലുകളും തുടയ്ക്കാൻ ബുദ്ധിമുട്ടേണ്ട, ഇങ്ങനെ ചെയ്തു നോക്കൂ…

വീട് വൃത്തിയാക്കുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ് പ്രത്യേകിച്ചും ജനാലകളും വാതിലുകളും തുടച്ച് വൃത്തിയാക്കുക കുറച്ചു ബുദ്ധിമുട്ടുള്ള ഒന്നാകുന്നു. ജോലിക്ക് പോകുന്ന സ്ത്രീകൾ ആണെങ്കിൽ ഇടയ്ക്കിടെ മാറാല പിടിച്ചിരിക്കുന്ന ജനാലകളും ചുമരുകളും എല്ലാം വൃത്തിയാക്കുവാൻ സമയമുണ്ടാവണമെന്നില്ല. എന്നാൽ വളരെ ഈസിയായി ജനാലകളും വാതിലുകളും എല്ലാം വൃത്തിയാക്കി എടുക്കുന്നതിനുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.

കൈകൊണ്ട് തൊടാതെ തന്നെ ക്ലീൻ ആക്കി എടുക്കുവാൻ സാധിക്കും. അതിനായി നമ്മൾ ഉപയോഗിക്കാത്ത സ്പോർട്സ് ടൈപ്പിൽ ഉള്ള ഒരു പാൻറ് എടുക്കുക അല്ലെങ്കിൽ ലെഗിൻസിന്റെ പാൻറ് എടുത്താലും മതിയാകും. അതിനുശേഷം വീഡിയോയിൽ കാണുന്ന രീതിയിൽ അതു മടക്കിയെടുക്കുക. നിങ്ങൾക്ക് എത്ര രീതിയിൽ ആണോ ആവശ്യമായി വരുന്നത് അത്രമാത്രം മുറിച്ചെടുത്താൽ മതി.

മുകളിൽ രണ്ട് ഇഞ്ച് വിട്ടതിനു ശേഷം താഴെ നിന്നും ഒരു ഇഞ്ച് വീതിയിൽ കട്ട് ചെയ്ത് എടുക്കാവുന്നതാണ്. മുഴുവനായും ഓപ്പൺ ആക്കിയതിനു ശേഷം മുറിക്കുക. പലപ്പോഴും ജനലുകൾ തുടക്കുവാൻ നമുക്കു മടിയാണ് ഒരു പ്രാവശ്യവും തുണി വെള്ളത്തിൽ മുക്കി പിഴിഞ്ഞ് തുടക്കേണ്ടതുണ്ട്. എന്നാൽ നിങ്ങൾ ഈ ഒരു സാധനം ഉണ്ടാക്കി എടുത്താൽ വേഗത്തിൽ തന്നെ ജനലുകളും വാതിലുകളും തുടയ്ക്കാൻ സാധിക്കും.

നമുക്ക് ആവശ്യമില്ലാത്ത പഴയ കുടക്കമ്പിയോ ഉറപ്പുള്ള ഒരു വടിയോ എടുത്ത് അതിലേക്ക് ഈ തുണി ചുറ്റി കൊടുക്കുക. നല്ലോണം വലിച്ചു വേണം കെട്ടിക്കൊടുക്കുവാൻ. ഒരു കയർ ഉപയോഗിച്ച് അതിനു മുകളിലായി നല്ല മുറുക്കത്തിൽ കെട്ടിക്കൊടുക്കുക. അത് ഉപയോഗിച്ച് ജനലുകളും വാതിലുകളും എല്ലാം പൊടിതട്ടാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണൂ.