മിക്ക വീട്ടമ്മമാരുടെയും തലവേദനയാണ് ഗ്യാസ് കത്തിക്കുമ്പോൾ ബർണർ ശരിയായി കത്താതെ മിന്നി മിന്നി മാത്രം കത്തുകയും കൂടുതൽ തീ വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. ശരിയായ കത്താത്ത ബർണറുകൾ നല്ലവണ്ണം കത്തുന്ന രീതിയിൽ ആക്കി മാറ്റുവാൻ ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്.
ഇത് മാത്രമല്ല ദൈനംദിന ജീവിതത്തിൽ നമുക്ക് ഉപകാരപ്രദമാകുന്ന നിരവധി കാര്യങ്ങൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്യാസ് നമ്മൾ ഫുള്ളായി ഓൺ ആക്കി വെച്ചാലും ശരിയായ കത്താതെ കുറഞ്ഞ തീ മാത്രം വരുന്നത് ബർണറിന്റെ പ്രശ്നമാവാം. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ഡബ്ല്യുഡി ഫോർട്ടി എന്ന പദാർത്ഥമാണ്. ഹാർഡ്വെയർ ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും എല്ലാം ഇവ ലഭ്യമാണ്.
ഒരു വീട്ടിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഇവ കൊണ്ട് പരിഹാരം ലഭിക്കുന്നു. ബർണറിനകത്ത് കരട് തുരുമ്പ് പൊടി തുടങ്ങിയവ ഉണ്ടെങ്കിൽ അവ ശരിയായി കത്താതെ വരും. ബർണറിന്റെ ഹോളുകളിലേക്ക് ഡബ്ല്യുഡി ഫോർട്ടി സ്പ്രേ ചെയ്തു കൊടുത്താൽ മതി. രണ്ടോ മൂന്നോ മിനിറ്റിനു ശേഷം തുണി കൊണ്ട് തുടച്ചു കളഞ്ഞാൽ അതിലെ മുഴുവൻ കരടും പോയി കിട്ടും. ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം മാത്രമേ ഇത് സ്പ്രേ ചെയ്തു കൊടുക്കാവൂ.
എന്നാൽ ചില സന്ദർഭങ്ങളിൽ അതിലെ ട്യൂബിൽ ആവും കമ്പ്ലൈന്റ് ഉണ്ടാവുക. ഗ്യാസ് സ്റ്റൗ മറിച്ചുവെച്ച് ട്യൂബിൽ എന്തെങ്കിലും കരട് അടഞ്ഞിട്ടുണ്ടോ എന്ന് നോക്കേണ്ടതുണ്ട് അതിനായി ഡബ്ലിയു ഡി ഫോർട്ടി ഉപയോഗിച്ചാൽ മതിയാകും. നിരവധി ഉപയോഗങ്ങൾ ഉണ്ട് ഈ പദാർത്ഥത്തിന്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.