പഴുത്ത പ്ലാവില ഇനി വെറുതെ കളയേണ്ട, പൊണ്ണത്തടിയും കുടവയറും കുറയ്ക്കാൻ ഒരു കിടിലൻ മാർഗ്ഗം…

കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും കാണപ്പെടുന്ന ഒരു മരമാണ് പ്ലാവ്. ഇതിൻറെ പഴുത്ത പ്ലാവില നമ്മൾ പലപ്പോഴും വെറുതെ കളയുന്ന ഒന്നാണ്. എന്നാൽ ആരോഗ്യപരമായ പല പ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു ഉത്തമമായ മരുന്നു കൂടിയാണിത്. ഇത് അധികം ആരും ഉപയോഗിക്കാറില്ല കാരണം അതിനെക്കുറിച്ച് ആർക്കും തന്നെ അറിവില്ല എന്നതാണ് വാസ്തവം. ഇന്നത്തെ കാലത്ത് സ്ത്രീ പുരുഷ ഭേദമന്യേ പലരും നേരിടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം.

വയറിൽ ഉണ്ടാക്കുന്ന കൊഴുപ്പും കുടവയറും കൊളസ്ട്രോൾ എല്ലാം കുറയ്ക്കുന്നതിന് പ്ലാവിലകൊണ്ട് പരിഹാരം കണ്ടെത്താം. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നതിന് സഹായിക്കുന്ന ഒന്നു കൂടിയാണിത്. പ്ലാവില ഉപയോഗിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യുന്നു. കുറയ്ക്കാൻ ഉത്തമമാണ് പ്ലാവില കൊണ്ടുള്ള പാനീയം. നാല് ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് പഴുത്ത പ്ലാവില ചെറുതാക്കി മുറിച്ച് തിളപ്പിക്കുക.

നന്നായി തിളച്ച് വെള്ളം വറ്റി വരുമ്പോൾ ഈ പാനീയം അരിച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് മൂന്ന് ചന്ദ്രപ്രഭ ഗുളിക ചേർത്തു കൊടുക്കണം. ഈ പാനീയം ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമായി കുടിക്കാവുന്നതാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹ രോഗികൾക്കും ഏറ്റവും ഉത്തമമായ ഒരു പാനീയമാണിത്.

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരാഴ്ച കാലം തുടർച്ചയായി ഇത് കുടിച്ചാൽ തന്നെ മാറ്റങ്ങൾ കണ്ടു തുടങ്ങും. ഇതിൻറെ കൂടെ പ്ലാവില കൊണ്ട് ഒരു തോരൻ കൂടി തയ്യാറാക്കി കഴിച്ചാൽ വളരെ ഗുണം ചെയ്യും. ഇളം പ്ലാവിലകൾ തിരഞ്ഞെടുത്തു നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. അത് ഉപയോഗിച്ച് വേണം തോരൻ ഉണ്ടാക്കാൻ. കൂടുതൽ വിശദമായി അറിയുന്നതിനായി വീഡിയോ കാണുക.