വീട് വൃത്തിയാക്കുക പാത്രങ്ങൾ കഴുകിയെടുക്കുക തുടങ്ങിയവയെല്ലാം ചെയ്യാൻ പലർക്കും മടിയാണ്. എന്നാൽ ഒരു രൂപ പോലും ചിലവില്ലാതെ പാത്രങ്ങൾ പുതിയത് പോലെ ആക്കി എടുക്കുകയും ചെയ്യാം മറ്റു വസ്തുക്കളും ക്ലീൻ ചെയ്യാം അതിനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. മിക്സിയുടെ ജാർ, മിക്സി, വാഷ്ബേസിംഗ്, കപ്പ് ഗ്ലാസ്, പ്ലേറ്റുകൾ, ബാത്റൂം ടൈൽ, കിച്ചൻ സിംഗ് തുടങ്ങി എല്ലാം തന്നെ ക്ലീൻ ചെയ്ത് എടുക്കാം.
ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ഇരുമ്പൻപുളിയാണ് ചില സ്ഥലങ്ങളിൽ ഇതിന് ചെമ്മീൻ പുളി എന്നും പറയുന്നു. ഇത് ഉപയോഗിച്ചാണ് ഒരു സൊലൂഷൻ തയ്യാറാക്കാൻ പോകുന്നത്. കൂടുതലായി നമ്മൾ പഴുത്ത പുളിയാണ് വേസ്റ്റ് ആക്കി കളയുക എന്നാൽ ഉപയോഗിച്ച് ഒരു അടിപൊളി സൊല്യൂഷൻ തയ്യാറാക്കാം. പഴുത്ത പുളികൾ മിക്സിയുടെ ജാറിലേക്ക് ചെറുതായി അരിഞ്ഞിടുക, വെള്ളമൊന്നും ചേർക്കാതെ തന്നെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം.
ഇത് ഉപയോഗിച്ചാണ് നമ്മൾ ക്ലീൻ ചെയ്യാൻ പോകുന്നത്. കരിപിടിച്ചതും കറപിടിച്ചതും ആയ എല്ലാ പാത്രങ്ങളിലും ഇത് തേച്ചു പിടിപ്പിക്കാവുന്നതാണ്. അരമണിക്കൂറിന് ശേഷം മാത്രം കഴുകിക്കളയാവുന്നതാണ്. കുറച്ചുനേരം വയ്ക്കുകയാണെങ്കിൽ ഒരുപാട് സമയം കുറയ്ക്കാതെ തന്നെ ഇത് ക്ലീൻ ആക്കി എടുക്കാവുന്നതാണ്.
വാഷ്ബേസിനിലും കിച്ചൻ സിംഗിലും എല്ലാം പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ കളയുന്നതിനും കുറച്ച് സമയം തേച്ച് പിടിപ്പിച്ചാൽ മതി. ബാത്റൂമിലെ എത്ര കറ പിടിച്ച് ടൈലുകളും ഇരുമ്പാമ്പുളിയുടെ ഈ സൊല്യൂഷൻ ഉപയോഗിച്ച് ക്ലീൻ ചെയ്യാവുന്നതാണ്. ടൈലുകളിൽ മൊത്തം തേച്ചുപിടിപ്പിച്ച് കുറച്ചുസമയത്തിനു ശേഷം മാത്രം കഴുകി കളയുക. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.