ദൈനംദിന ജീവിതത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കുന്നതിന് നിരവധി ടിപ്പുകൾ അറിയേണ്ടതുണ്ട്. അത്തരത്തിൽ നമുക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ടിപ്പുകൾ ആണ് ഈ ചാനലിലെ വീഡിയോയിലൂടെ നൽകുന്നത്. പലപ്പോഴും നമ്മൾ ദോശ ഉണ്ടാക്കുമ്പോൾ അവ പാനിൽ ഒട്ടിപ്പിടിക്കാറാണ് പതിവ് എന്നാൽ ഈയൊരു രീതി പ്രയോഗിച്ചാൽ ഇനിയൊരിക്കലും ദോശ പാനിൽ ഒട്ടു പിടിക്കുകയില്ല.
നോൺസ്റ്റിക്കിന്റെ കോട്ടിങ് പോയ പാത്രത്തിൽ ആണെങ്കിൽ ദോശ ഒട്ടിപ്പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് വീഡിയോയിൽ വിശദമായി പറയുന്നത്. അത്തരത്തിലുള്ള പാൻ എടുത്ത് അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കുറച്ചു ചെറിയുള്ളിയോ സവാളയോ ചേർത്തുകൊടുത്ത അല്പം ഉപ്പു കൂടി ചേർത്ത് നന്നായി വയറ്റുക. ചെറിയുള്ളി ഇട്ട് ഒന്ന് വഴറ്റിയതിനുശേഷം ഓഫാക്കുക.
അതിൻറെ ചൂടാറി കഴിയുമ്പോൾ പിന്നെയും ഗ്യാസ് ഓൺ ചെയ്തു ചെറിയുള്ളി ഒന്ന് വഴറ്റി ഓഫാക്കുക. മൂന്ന് തവണ തുടർച്ചയായി ഇത് ഇങ്ങനെ ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ പാനിൽ ഒരു എണ്ണമയം ഉണ്ടാകും. അതിനുശേഷം ഒരു തുണി ഉപയോഗിച്ച് അതിലെ ഉള്ളിയും ഉപ്പും തുടച്ചു മാറ്റുക. കഴുകാൻ പാടുള്ളതല്ല തുടച്ചെടുത്താൽ മതി കഴുകി കളഞ്ഞാൽ അതിലെ എണ്ണമയം പൂർണ്ണമായും നഷ്ടപ്പെടും.
അതിനുശേഷം ദോശ പരത്തുക ആദ്യത്തെ രണ്ട് പ്രാവശ്യവും നെയ്യ് ഒഴിച്ചു കൊടുക്കുക പിന്നീട് അതിൻറെ ആവശ്യമില്ല. നീ ദോശ ഉണ്ടാക്കാൻ കിട്ടുന്നില്ല എന്ന പ്രശ്നം വരില്ല. ഈയൊരു രീതിയിൽ ചെയ്തു നോക്കിയാൽ നോൺസ്റ്റിക് പാൻ മാത്രമല്ല ഇരുമ്പ് ചട്ടിയിലും ദോശ ഉണ്ടാക്കി എടുക്കുവാൻ സാധിക്കും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണൂ.