“പുലിവാൽ പിടിച്ച്’ അമൃത സുരേഷ്…സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി ചിത്രങ്ങൾ!! പൊട്ടിച്ചിരിച്ച് ആരാധകർ.

ഗോപി സുന്ദറിനെയും അമൃത സുരേഷിനെയും മലയാളികൾക്ക് ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഏവരുടെയും പ്രിയപ്പെട്ട താര ജോഡികളാണ് ഇവർ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരങ്ങൾ തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. നിരവധി ആരാധകരാണ് ഇവരുടെ വിശേഷങ്ങളും ചിത്രങ്ങളും കാണാൻ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ താര ജോഡികളുടെ ഏതൊരു വാർത്തയും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ ആകർഷിക്കാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് അമൃത സുരേഷ് പങ്കുവെച്ച ചിത്രങ്ങളാണ്.പട്ടായ ഡയറിസ് വിത്ത് ഗോപി സുന്ദർ എന്ന ക്യാപ്ഷനോട് കൂടിയിട്ടാണ് ചിത്രങ്ങളും വീഡിയോകളും ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗോപി സുന്ദറും അമൃതയും പട്ടായ എന്ന സ്ഥലത്തേക്ക് തങ്ങളുടെ ഒഴിവു സമയം ആഘോഷിക്കാൻ പോവുകയാണ്. അവിടെ വെച്ച് പുലിയോടൊപ്പം നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പുലിവാൽ പിടിച്ചു നിൽക്കുന്ന അമൃതയുടെ ഈ രസകരമായ ചിത്രം നിമിഷങ്ങൾക്കുള്ളിൽ ആണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചത്. നിരവധി പേരാണ് ഇരുവരുടെയും ഈ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും നൽകുന്നത്. ധാരാളം പേരാണ് ഇരുവരുടെ ചിത്രങ്ങൾക്ക് രസകരമായ കമന്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അമൃതയുടെ മകൾ പാപ്പുവിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചിരുന്നു.

അതിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തിരുന്നു. ഗോപി സുന്ദർ വന്നതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ ആയിരുന്നു അമൃതയുടെ മകൾ പാപ്പുവിന്റേത്. പാപ്പുവിന്റെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും കൂടി വളരെ ഗംഭീരമായാണ് പിറന്നാൾ ആഘോഷം നടത്തിയത്. അതിനു പിന്നാലെയാണ് ഇരുവരുടെയും പട്ടായ സന്ദർശനം.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

Leave a Reply

Your email address will not be published. Required fields are marked *