ഇനി പച്ചക്കറികൾ സൂക്ഷിക്കുവാൻ സ്റ്റാൻഡിന്റെ ആവശ്യമില്ല, ഒരു കിടിലൻ ഐഡിയ…

ചില പച്ചക്കറികൾ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറില്ല അടുക്കളകളിൽ സ്റ്റാൻഡുകളിൽ ആണ് സൂക്ഷിക്കാറുള്ളത്. അത്തരത്തിൽ ഉരുളക്കിഴങ്ങ് സവാള ചുവന്നുള്ളി വെളുത്തുള്ളി തുടങ്ങിയവയെല്ലാം കൂടുതലായും അടുക്കളകളിലെ സ്റ്റാന്റുകളിൽ ആണ് വയ്ക്കാറുള്ളത്. എന്നാൽ ഇനി സ്റ്റാൻഡ് ഇല്ല എന്ന വിഷമം വേണ്ട. ഒരു രൂപ പോലും കാശ് ചിലവില്ലാതെ സ്റ്റാൻഡിന്റെ ആവശ്യമില്ലാതെ കുറഞ്ഞ സ്ഥലത്ത്.

ഈ പച്ചക്കറികൾ സൂക്ഷിക്കാനുള്ള നല്ലൊരു ഐഡിയ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഒരു നെറ്റിന്റെ മെറ്റീരിയൽ ആണ് ഇതിനായിട്ട് ഉപയോഗിക്കുന്നത്. കോട്ടണിന് പകരം നൈലോണിന്റെ നെറ്റ് ആണെങ്കിൽ ഏറ്റവും ഉചിതമാണ്. നൈലോൺ ആണെങ്കിൽ കൂടുതൽ ഭാരം താങ്ങുകയും ചെയ്യും. ഇനി സ്റ്റാൻഡ് വെച്ച് സ്ഥലം കൊടുക്കേണ്ട ആവശ്യമില്ല വളരെ ഈസിയായി തന്നെ പച്ചക്കറികൾ സൂക്ഷിക്കാവുന്നതാണ്.

18 ഇഞ്ച് നീളവും 27 ഇഞ്ച് വീതിയും തുണിയിൽ മുറിച്ചെടുക്കുക. നിങ്ങളുടെ താല്പര്യം അനുസരിച്ച് തുണി അളന്നു മുറിക്കുക. തുണി രണ്ടായി മടക്കിയതിനു ശേഷം തയ്ച്ചെടുക്കുക ഒരു വശം മാത്രം ഓപ്പൺ ആകുന്ന രീതിയിൽ വേണം തൈക്കുവാൻ. ഒരു ഇഞ്ച് വട്ടത്തിൽ ഹോള് മുറിച്ചെടുക്കുക. പച്ചക്കറികൾ ഇതിൽ സൂക്ഷിക്കുകയാണെങ്കിൽ ഈച്ചകൾ ഒന്നും വരുകയില്ല. കുറഞ്ഞ സ്ഥലത്ത് തന്നെ കൂടുതൽ പച്ചക്കറികൾ സൂക്ഷിക്കുവാനും സാധിക്കും.

കാറ്റ് കടക്കുകയും ചെയ്യും അവ നാശമാവുകയുമില്ല. പച്ചക്കറികൾ സൂക്ഷിക്കുവാനുള്ള നല്ലൊരു ഐഡിയ ആണ് ഇത് നിങ്ങൾക്ക് അടുക്കളയിൽ ഇതുപോലെ ചെയ്യാവുന്നതാണ്. സ്പേസ് കുറഞ്ഞ അടുക്കളയാണെങ്കിൽ പോലും ഈ രീതി പ്രയോജനപ്പെടുത്താം. ദൈനം ജീവിതത്തിൽ ഉപകാരപ്രദമാകുന്ന നിരവധി ഐഡിയകൾ ആണ് ഈ ചാനലിൽ പറയുന്നത്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ.