പല്ലിയെയും കൊതുകിനെയും പുകച്ചോടിക്കാം, ഈ ഒരു സാധനം മാത്രം മതി…

നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് പല്ലിയുടെയും കൊതുകിന്റെയും ശല്യം. വീടിൻറെ പല ഭാഗങ്ങളിലായി പല്ലികളെ കാണുന്നത് അറപ്പുള്ളവാക്കുന്ന ഒന്നാണ്. അടുക്കളകളിലും ബെഡ്റൂമുകളിലും ഊണ് മേശയിലും വരെ പല്ലിയെ കാണുന്ന നിരവധി വീടുകൾ ഉണ്ട്. അതുപോലെ തന്നെ കൊതുകിനെ ശല്യം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മഴക്കാലങ്ങളിൽ മാത്രമല്ല മറ്റു സമയങ്ങളിലും കൊതുക് ശല്യം ഉണ്ടാവുന്നുണ്ട്.

ഇവ വെറുമൊരു ശല്യം മാത്രമല്ല നിരവധി രോഗങ്ങളുടെ വാഹകർ കൂടിയാണ്. അതുകൊണ്ടുതന്നെ പല്ലിയെയും കൊതുകിനെയും തുരത്താനുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ആദ്യമായി നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം വീടും പരിസരവും ശുചിയായി സൂക്ഷിക്കുക എന്നതാണ്. കൊതുകുകൾ പെരുകുന്ന മാർഗങ്ങൾ പൂർണ്ണമായും തടയേണ്ടതുണ്ട്.

ചെറിയ പ്രാണികൾ വീട്ടിൽ ഉണ്ടാകുമ്പോഴാണ് കൂടുതലായും പല്ലികൾ വരുന്നത് അതുകൊണ്ട് വീട് ശുചിയായി സൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു പാത്രത്തിൽ ചിരട്ട കത്തിച്ച് ഇടുക, മൺചട്ടിയിൽ ആണ് ഏറ്റവും നല്ലത്. മറ്റു പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അവ ചൂടാവും. അതിലേക്ക് ആയുർവേദ കടകളിൽ നിന്നും വാങ്ങാൻ കഴിയുന്ന അപരാജിത ധൂമ ചൂർണ്ണം ചേർത്തു കൊടുക്കണം.

കുറച്ചു മാത്രം തീയിലേക്ക് ഇടുക അതിൻറെ പുക വീടിൻറെ എല്ലാ ഭാഗങ്ങളിലും കാണിക്കണം. കുറച്ച് ഇട്ടു കൊടുക്കുമ്പോൾ തന്നെ കുറെ സമയത്തേക്ക് ഇതിൻറെ പുക നിൽക്കും. കൊതുകിനെയും പല്ലിയെയും തുരത്താനുള്ള നല്ലൊരു വഴിയാണിത്. ഈച്ചയെ തുരത്താനായി പച്ചക്കർപൂരം നല്ല ചൂടുള്ള ഒരു പാത്രത്തിൽ വയ്ക്കുക. ഇതിൻറെ പുക ഈച്ചയെ തുരത്തി ഓടിക്കാൻ സഹായകമാകും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.