നിരവധി ആളുകളിൽ കാണപ്പെടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് സ്കിൻ ടാഗുകൾ. അരിമ്പാറ പാലുണ്ണി തുടങ്ങിയ സ്കിൻ ടാഗുകൾ പല ആളുകളിലും കണ്ടുവരുന്നു. അധികമായി ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇവ ഉണ്ടാക്കുന്നില്ലെങ്കിലും സൗന്ദര്യത്തിന് ഒരു ഭീഷണി തന്നെയാണ്. പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും ഈ പ്രശ്നം ഒരുപോലെ കണ്ടുവരുന്നു.
ഇവ ഒരു സ്ഥലത്ത് നിന്ന് ശരീരത്തിന്റെ മറ്റുപല ഭാഗങ്ങളിലേക്കും പകരുകയും ചെയ്യുന്നതാണ്. ചില സമയങ്ങളിൽ അസഹ്യമായ വേദനയും അനുഭവപ്പെടാം. ഹ്യൂമൻ പാപ്പിലോമ വൈറസ് ഇനത്തിൽ പെടുന്ന ഒരുതരം വൈറസുകളാണ് അരിമ്പാറയ്ക്ക് കാരണമാകുന്നത്. ഒരു വ്യക്തിയുടെ ചർമ്മത്തിലെ കോശങ്ങൾ പെട്ടെന്ന് ഇരട്ടി ആവുകയും അത് ചർമ്മത്തിൽ നിന്ന് പുറത്തേക്ക് വളർന്നുവരുകയും ചെയ്യുന്ന ഒരു രീതിയാണിത്.
ഇവയുടെ എണ്ണത്തിൽ പെട്ടെന്ന് തന്നെ വർദ്ധനവ് ഉണ്ടാകുന്നു. മറ്റൊരു സ്കിൻ ടാഗ് ആണ് പാലുണ്ണി ഇതും അരിമ്പാറയെ പോലെ തന്നെ ചർമ്മത്തിന് മുകളിലേക്ക് വളരുന്നു. ശരീരത്തിൻറെ ഏത് ഭാഗത്ത് സ്കിൻ ടാഗുകൾ ഉണ്ടായാലും അവ കളയുന്നതിന് നിരവധി മാർഗ്ഗങ്ങളുണ്ട് അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. കുറച്ചു വലുപ്പമുള്ള അരിമ്പാറ ആണെങ്കിൽ ഒരു മുടി കെട്ടിയിടുക, തുടർച്ചയായി രണ്ടുമൂന്നു പ്രാവശ്യം ഇത് ചെയ്താൽ അരിമ്പാറ കൊഴിഞ്ഞു പോകും.
എരിക്കിന്റെ കറ അരിമ്പാറയുടെ മുകളിലായി തൊട്ടു കൊടുക്കുന്നതും ഇത് ഇല്ലാതാക്കുവാൻ സഹായകമാണ്. ചർമ്മത്തിൽ ആകാത്ത വിധം വേണം കറ തൊട്ടു കൊടുക്കുവാൻ. ഒരു ഇഞ്ചി തൊലി കളഞ്ഞ് കൂർപ്പിച്ച് എടുക്കുക അതിൽ അല്പം ചുണ്ണാമ്പ് തേച്ച് ചർമ്മത്തിൽ ആകാതെ അരിമ്പാറയുടെ മുകളിലായി തൊട്ടുകൊടുക്കുന്നതും ഇവ ഇല്ലാതാകുവാൻ ഗുണം ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണൂ.