നിരവധി ആളുകൾ ജീവിതമാർഗമായി കോഴികളെ വളർത്തുന്ന വരാണ്. എന്നാൽ പലരും പറയുന്ന പരാതി കോഴികൾ മുട്ടയിടുന്നില്ല എന്നതാകുന്നു. എന്നാൽ വെറുതെ കോഴികൾക്ക് തീറ്റ കൊടുത്തതുകൊണ്ട് മാത്രം ആ മുട്ട ഇടണം എന്നില്ല. അതിനായി ചില പരിചരണങ്ങൾ ആവശ്യമുണ്ട് അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. കോഴികളെ വാങ്ങിക്കുന്നവർ ആദ്യമായി ചെയ്യേണ്ടത് അവയ്ക്ക് വിരയുടെ മരുന്നു കൊടുക്കുക എന്നതാണ്.
കോഴികളുടെ പ്രായം അനുസരിച്ച് അവയ്ക്ക് വിരയുടെ മരുന്നു കൊടുക്കുക. എല്ലാ മാസവും ഇത് കൊടുക്കേണ്ടതുണ്ട്. മുട്ട ഉൽപാദനത്തിന് വളരെ കാര്യമായി തന്നെ ബാധിക്കുന്ന ഒന്നാണ് വിരയുടെ മരുന്ന്. അടുത്ത പ്രധാനപ്പെട്ട ഘടകമാണ് സൂര്യപ്രകാശം. സൂര്യപ്രകാശത്തിന്റെ കീഴിൽ വളരുന്ന കോഴികൾക്ക് മുട്ടയിടാനുള്ള പ്രവണത വളരെയധികം കൂടുതലായിരിക്കും. കോഴികളെ പുറത്ത് തുറന്നു വിടുന്ന സമയത്ത് അവ ഇലകൾ കൊത്തി തിന്നാറുണ്ട്.
എന്നാൽ എന്ത് ഇല കഴിക്കണം എന്നത് വളരെ പ്രധാനമാണ്. കോഴികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും പോഷകങ്ങൾ നിറഞ്ഞതുമായ ഇലകൾ ഉണ്ട് അവ കഴിക്കുന്നതിലൂടെ മുട്ട ഉൽപാദനം ഉണ്ടാകുന്നു. ഇതിലേതെങ്കിലും ഇല ഒന്ന് ഇടവിട്ട ദിവസങ്ങളിൽ കൊടുക്കുന്നത് ഗുണം ചെയ്യും. അതിൽ ആദ്യത്തേത് തോട്ടപയറിന്റെ ഇലയാണ്. ഇവ റോഡ്സൈഡുകളിലും പറമ്പുകളിലും എല്ലാം കാണുന്നതാണ്.
ഇലകൾ മുറിച്ചെടുത്ത് അവ ചെറിയ കഷണങ്ങളാക്കി കോഴികൾക്ക് കൊടുക്കുക. അടുത്തത് മുരിങ്ങയിലയാണ് ഇത് മനുഷ്യർക്ക് മാത്രമല്ല കോഴികൾക്കും വളരെ നല്ലതാകുന്നു. നിരവധി പോഷകങ്ങൾ അടങ്ങിയ ഒന്നാണ് മുരിങ്ങയില എന്ന് എല്ലാവർക്കും അറിയാം. മുരിങ്ങയില നന്നായി കഴുകി വൃത്തിയാക്കി അതിൻറെ നീര് കോഴികൾക്ക് കൊടുക്കുന്നതും നല്ലതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.