അടുക്കള വൃത്തിയാക്കുവാൻ വളരെ മടിയുള്ളവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ അടുക്കള വൃത്തിയാക്കിയാൽ മാത്രം പോരാ അണുവിമുക്തമാക്കി കൂടി ഇടേണ്ടതുണ്ട്. ഒരു വീട്ടിലുള്ള വ്യക്തികളുടെ മുഴുവൻ ആരോഗ്യവും അടുക്കളയെ ആശ്രയിച്ചിരിക്കുന്നു. പാചകം ചെയ്യുന്ന വസ്തുക്കളും ഉപയോഗിക്കുന്ന പാത്രങ്ങളും ചെയ്യുന്ന രീതിയും അടുക്കളയിലെ വൃത്തിയും പലതും ഒരു വ്യക്തിയുടെ ആരോഗ്യത്തെ ആശ്രയിക്കുന്നവയാണ്.
അതുകൊണ്ടുതന്നെ അടുക്കള വളരെ ശുചിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വൃത്തിയില്ലാത്ത അടുക്കള പല രോഗങ്ങളുടെയും ഉറവിടമാണ്. അടുക്കളയിലെ പാത്രങ്ങൾ കഴുകിയെടുക്കുന്ന സിങ്ക് ശുചിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ പാത്രങ്ങളിലൂടെ അണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കും. അടുക്കളയിലെ സിങ്ക് എന്നും വെട്ടി തിളങ്ങുവാൻ നല്ലൊരു ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്.
കിച്ചൻ സിംഗ് ക്ലീൻ ചെയ്യാനായി നമ്മൾ ഉപയോഗിക്കുന്നത് ബേക്കിംഗ് സോഡയാണ്. നിരവധി ഗുണങ്ങൾ ഉള്ള ഈ പദാർത്ഥം വൃത്തിയാക്കാൻ മാത്രമല്ല ദുർഗന്ധം അകറ്റുവാനും ഏറ്റവും ഉത്തമമാണ്. കുറച്ചു ബേക്കിംഗ് സോഡാ സിങ്കിൻറെ വെള്ളം പോകുന്ന ഹോളിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം ഒരു ബോട്ടിൽ എടുത്ത് അതിലേക്ക് കുറച്ചു വെള്ളം നിറച്ച് ഡിഷ് വാഷ് ലിക്വിഡ് അതിലേക്ക് കുറച്ച് ഒഴിച്ചു കൊടുക്കുക.
ഇവ നന്നായി യോജിപ്പിച്ചതിനുശേഷം സിംഗിന്റെ എല്ലാ ഭാഗങ്ങളിലേക്കും അത് സ്പ്രേ ചെയ്തു കൊടുക്കുക. ബാക്കിയുള്ള ബേക്കിംഗ് സോഡ സിംഗിന്റെ എല്ലാ ഭാഗങ്ങളിലേക്കും വിതറി കൊടുക്കുക. ബ്രഷ് ഉപയോഗിച്ച് എല്ലാ ഭാഗങ്ങളും നന്നായി ഉരച്ചു കൊടുക്കുക. നല്ല ചൂടുള്ള വെള്ളം ഉപയോഗിച്ച് ആദ്യം സിംഗ് ഒന്ന് ക്ലീൻ ചെയ്ത് എടുക്കുക. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.