ജനലുകൾ നിമിഷങ്ങൾക്കുള്ള ക്ലീൻ ആക്കാം, ഈ സൂത്രം ഉപയോഗിക്കൂ…

നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. നമ്മുടെ വീട്ടിലെ ജനാലകളിലും ജനലുകളുടെ ഗ്ലാസുകളിലും എല്ലാം ചെറിയ കുത്തുകളും പാടുകളും ഉണ്ടാവാറുണ്ട്. അത് തുടച്ചു വൃത്തിയാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മൾ എത്രയൊക്കെ തുണിയും വെള്ളം ഉപയോഗിച്ച് തുടച്ചാലും അത് പൂർണ്ണമായും വൃത്തിയാവുകയില്ല.

ഗ്ലാസ് തുടക്കുമ്പോൾ യാതൊരു കാരണവശാലും തുണി ഉപയോഗിക്കരുത്. ന്യൂസ് പേപ്പർ ഉപയോഗിച്ച് തുടയ്ക്കുക. ഒരു പാത്രത്തിലെ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ചു കൊടുക്കുക. ഒരു ന്യൂസ് പേപ്പർ അതിലേക്ക് മുക്കിയതിനു ശേഷം അത് ഉപയോഗിച്ച് ഗ്ലാസുകൾ തുടയ്ക്കുക. ഒരു ന്യൂസ് പേപ്പർ കൂടി എടുത്ത് അത് നനയ്ക്കാതെ മുകളിൽ നിന്ന് താഴോട്ട് തുടക്കുക.

ഒട്ടും തന്നെ പാടുകളില്ലാതെ വളരെ ക്ലിയർ ആയി ഗ്ലാസുകൾ തുടച്ച് എടുക്കുവാൻ സാധിക്കും. കയ്യിൽ ഗ്ലൗസ് ഇടുന്ന സമയത്ത് അത് വളരെ ടൈറ്റായി നമുക്ക് ഫീൽ ചെയ്യാറുണ്ട്. എന്നാൽ കയ്യിലേക്ക് കുറച്ചു പൗഡർ ഇട്ടതിനുശേഷം ഗ്ലൗസ് ഇടുകയാണെങ്കിൽ അത് ഇടാനും ഊരാനും വളരെ എളുപ്പമാകും. കുറച്ച് അധികം നേരം കയ്യിൽ ഗ്ലൗസ് ഇടുമ്പോൾ ചൂടും വിയർപ്പും ഉണ്ടാവാറുണ്ട്.

എന്നാൽ ഈ രീതിയിൽ ചെയ്താൽ കയ്യിൽ വിയർപ്പ് ഉണ്ടാവുകയില്ല. നഖം വെട്ടുന്ന സമയത്ത് പലപ്പോഴും അത് താഴെ വീണു പോകാറുണ്ട്. എന്നാൽ നെയിൽ കട്ടറിന്റെ രണ്ട് സൈഡും ടേപ്പ് കൊണ്ട് ഒട്ടിച്ചു കൊടുത്താൽ നഖം വെട്ടുന്ന സമയത്ത് അത് തെറിച്ച് വീഴുകയില്ല. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.