എത്ര പറ്റി പിടിച്ച കരിമ്പൻ പുള്ളികളും ഇളക്കി കളയാൻ കഞ്ഞി വെള്ളം ഉണ്ടായാൽ മതി…

നമ്മുടെ എല്ലാവരുടെയും വീടുകളിൽ കരിമ്പൻ പിടിച്ച ഒരു വസ്ത്രമെങ്കിലും ഇല്ലാതിരിക്കുകയില്ല. എല്ലാവരുടെയും പ്രധാന പ്രശ്നം തന്നെയാണ് വസ്ത്രങ്ങളിൽ കരിമ്പൻ പുള്ളികൾ ഉണ്ടാകുന്നത്. എന്നാൽ അതിനുള്ള നല്ലൊരു പരിഹാരമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. നമ്മൾ വെറുതെ കളയുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഇത് ഉപയോഗിച്ച് തുണികളിലെ കരിമ്പൻ എങ്ങനെ കളയണമെന്ന് മനസ്സിലാക്കാം.

പണ്ടുകാലത്ത് ഒക്കെ വസ്ത്രങ്ങൾ നല്ല സ്റ്റിഫ് ആയി നിൽക്കുന്നതിനും കരിമ്പൻ കളയുന്നതിനും കഞ്ഞിവെള്ളം ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതിന് ആദ്യമായി കഞ്ഞി വെള്ളം ചെറുതായി ചൂടാക്കി എടുക്കുക. വെള്ളം നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് സോപ്പ് പൊടി ഇട്ടുകൊടുക്കുക. നിങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതുതരം സോപ്പുപൊടി വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

ഇവ രണ്ടും കൂടി നന്നായി തിളപ്പിച്ച് എടുക്കുക. ഒരുപാട് കാലം പഴക്കമുള്ള കരിമ്പൻ ആണെങ്കിൽ കുറച്ചു ക്ലോറിൻ കൂടി ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. അതിലേക്ക് കരിമ്പിനുള്ള തുണി മുക്കിവച്ചു കൊടുക്കുക. ഏകദേശം 5 മിനിറ്റോളം ആ കഞ്ഞി വെള്ളത്തിൽ കിടന്ന് നന്നായി തിളപ്പിച്ച് എടുക്കണം. ഒരു രാത്രി മുഴുവനും ആ വെള്ളത്തിൽ തന്നെ മുക്കി വയ്ക്കുക.

പിറ്റേ ദിവസം കാലത്ത് സാധാരണതുണി കഴുകുന്ന രീതിയിൽ അത് കഴുകി എടുക്കാവുന്നതാണ്. നമ്മൾ സ്ഥിരമായി വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ അതിലെ ബ്രൈറ്റ്നസ് കുറഞ്ഞ ഒരു മഞ്ഞ നിറം അവയിൽ കാണപ്പെടാം. ഒരു കപ്പ് എടുത്ത് അതിലേക്ക് കുറച്ചു ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക, അതിലേക്ക് കുറച്ച് നാരങ്ങാനീര് കൂടി പിഴിഞ്ഞ് കൊടുക്കണം. തുടർന്ന് വിശദമായി അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.