ചേച്ചിയെ യാത്രയാക്കി നക്ഷത്ര!!നിറക്കണ്ണുകളോടെ മകളെ വാരിപുണർന്ന് പൂർണിമയും.

മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലത്ത ഒരു താര പുത്രിയാണ് പ്രാർത്ഥന ഇന്ദ്രജിജിത്ത്. മലയാളം തമിഴ് ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ പാട്ട് പാടി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രാർത്ഥന. വളരെ ചെറുപ്രായത്തിൽ തന്നെ ഏതാനും ചുരുക്കം സിനിമകളിൽ പാട്ടു പാടാനും താരത്തിന് ഭാഗ്യം ലഭിച്ചു. ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയിലൂടെയാണ് പ്രാർത്ഥന ആദ്യമായി ഗാനം ആലപിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു പ്രാർത്ഥന തന്റെ ഇൻസ്റ്റാഗ്രാമിലൂടെ അമ്മ പൂർണിമയും സഹോദരി നക്ഷത്രയുമായുള്ള ചിത്രങ്ങളും വീഡിയോകളും സ്റ്റോറി ആയ് പങ്കുവെച്ചത്. ഉപരിപഠനത്തിനായി പോകുന്ന പ്രാർത്ഥന ഇന്ദ്രജിത്തിനെ നിറകണ്ണുകളോട് കൂടി പൂർണിമ കെട്ടിപ്പിടിക്കുന്നതും ഉമ്മ കൊടുക്കുന്നതുമായ നിമിഷങ്ങളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

വിദേശത്തേക്ക് പഠിക്കാൻ പോകുന്നതിനു മുമ്പ് പൂർണിമയുടെ കുടുംബാംഗങ്ങളോട് യാത്ര ചോദിക്കുന്നതും കരയുന്നതുമായ പ്രാർത്ഥനയുടെ നിമിഷങ്ങൾ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.അതിന് പിന്നാലെയാണ് ഇപ്പോൾ അമ്മ പൂർണിമയും ആയുള്ള നിമിഷങ്ങൾ പുറത്തുവരുന്നത്. കുടുംബവും ആയ് ഒരുപാട് സ്നേഹ ബന്ധമുള്ള പ്രാർത്ഥന അവരോട് യാത്ര ചോദിക്കുമ്പോൾ പൊട്ടിക്കരയുകയാണ്. അമ്മ പൂർണിമയും സഹോദരി നക്ഷത്രയും ലണ്ടനിൽ വെച്ച് പ്രാർത്ഥനയോട് യാത്ര ചോദിക്കുമ്പോഴുള്ള വിഷമകരമായ നിമിഷങ്ങളാണ് പുറത്തുവരുന്നത്.

ഈ ചിത്രങ്ങളിലെല്ലാം തന്നെ ആരാധകർ അച്ഛനായ ഇന്ദ്രജിത്തിനെ ആണ് അന്വേഷിക്കുന്നത്. മകളെ യാത്രയാക്കാൻ ഇന്ദ്രജിത്ത് എത്തിയില്ലല്ലോ എന്നും ചോദിക്കുന്നവരുണ്ട്. എന്നാൽ ഇന്ദ്രജിത് ഒഫീഷ്യൽ കാര്യങ്ങൾക്കായി ഇവർക്ക് മുമ്പേ തന്നെ ലണ്ടനിൽ എത്തിയെന്നും പ്രാർത്ഥനയുടെ അഡ്മിഷൻ കാര്യങ്ങൾ എല്ലാം തന്നെ ശെരിയാക്കാനും ഒപ്പം മകളെ സ്വീകരിക്കാനും അവിടെ ഉണ്ടെന്നും അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *