ഒരു മാസത്തിൽ രണ്ട് ഏകാദശിയാണ് വരിക. ഭഗവത് ചൈതന്യം ജീവിതത്തിൽ വന്നുചേരുന്നതിനായി ഓരോ ഏകാദശിയും പ്രത്യേകം ആചരിക്കേണ്ടതാകുന്നു. ആഗ്രഹ സൗഫല്യം ജീവിതത്തിൽ വന്നുചേരുവാൻ ഏറ്റവും ഉത്തമമായ ഒന്നാണ് ഷഡ്ഡ് തില ഏകാദശി. ഇതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്.6 ജന്മത്തിലെ ദുരിതം ജീവിതത്തിൽ നിന്ന് അകലുകയും സമാധാനവും സന്തോഷവും സൗഭാഗ്യവും ജീവിതത്തിലേക്ക് വന്നുചേരുകയും ചെയ്യുന്നു.
ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുന്ന ഓരോ ഭക്തരും ഈ ദിവസത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. ജീവിതത്തിലെ പലതരത്തിലുള്ള ആഗ്രഹങ്ങൾ നടന്ന കിട്ടുവാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ഇന്ന്. ഈ ഏകാദശി ദിവസം വീട്ടിൽ ചില കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഐശ്വര്യം വന്നുചേരുന്നു. ഈ ദിവസത്തിന് പിന്നിൽ ഒരു ഐതിഹ്യം ഉണ്ട്.
ഒരിക്കൽ ഒരു വിധവയായ ബ്രാഹ്മണ സ്ത്രീ ഉണ്ടായിരുന്നു. അവർ ഭഗവാന്റെ വലിയ ഭക്ത തന്നെയായിരുന്നു. ഒരിക്കൽ അവർ ഒരു മാസം മുഴുവനും ആഹാരം കഴിക്കാതെ വ്രതം അനുഷ്ഠിച്ചു. അവരുടെ ശരീരം ശുദ്ധിയായി ദൈവിക ചൈതന്യം നിറഞ്ഞു. എന്നാൽ ആർക്കും അവർ ആഹാരം ദാനമായി നൽകിയിരുന്നില്ല. ഇതിൻറെ പ്രാധാന്യം മനസ്സിലാക്കുവാനായി സാക്ഷാൽ മഹാവിഷ്ണു ഭഗവാൻ തന്നെ ബ്രാഹ്മണ രൂപത്തിൽ അവരുടെ മുന്നിലെത്തി.
കൂടാതെ എള്ള് ദാനമായി ചോദിക്കുകയും ചെയ്തു. എന്നാൽ ഇതിൻറെ സത്യം മനസ്സിലാക്കാതെ അവർ ഒരു പിടി മണ്ണ് ഭഗവാനെ ദാനമായി നൽകി. കുറച്ചു നാളുകൾ ശേഷം അവർ മരണപ്പെടുകയും വൈകുണ്ഡത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു. അവിടെ അവർക്ക് ഒരു കുടിൽ നിർമ്മിച്ചു കൊടുത്തു എന്നാൽ അതിനകത്ത് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.