വീടിൻറെ മുറ്റത്ത് പുല്ല് പറിക്കുവാൻ ഇനി യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. വളരെ എളുപ്പത്തിൽ നിമിഷങ്ങൾക്കുള്ളിൽ മുറ്റം വൃത്തിയാക്കാനുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. മുറ്റത്തെ പുല്ലു പറിക്കുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. പലർക്കും പുല്ല് പറിച്ചു കഴിയുമ്പോഴേക്കും നടുവേദന വരും എന്നതിൽ യാതൊരു സംശയവുമില്ല.
എന്നാൽ ഇനി എത്ര കാട് പിടിച്ച മുറ്റവും ക്ലീൻ ആക്കുവാൻ ഒരു മരക്കഷണം മതിയാകും. കെമിക്കലുകൾ ഉപയോഗിച്ച് പുല്ലു ഉണക്കുന്ന രീതിയല്ല വളരെ വ്യത്യസ്തമായ ഒരു രീതിയിലൂടെയാണ് മുറ്റം വൃത്തിയാക്കി എടുക്കുവാൻ പോകുന്നത്. ഇതിനായി വേണ്ടത് അധികം നീളവും വീതിയും ഇല്ലാത്ത ഒരു ചെറിയ മരക്കഷണം ആണ്. കട്ടിയുള്ളതാണെങ്കിലും ഇല്ലാത്തതാണെങ്കിലും യാതൊരു കുഴപ്പവുമില്ല.
രണ്ടുവശവും ചരിച്ച് അധികം കട്ടി ഇല്ലാത്ത മരക്കഷണം ആണെങ്കിൽ ആക്സോ ബ്ലേഡ് ഉപയോഗിച്ച് തന്നെ കട്ട് ചെയ്ത് എടുക്കുക. സ്ക്രൂ അല്ലെങ്കിൽ ആണി ഉപയോഗിച്ച് ആക്സോ ബ്ലേഡ് മരക്കഷണത്തിൽ അറ്റാച്ച് ചെയ്തു കൊടുക്കുക. കുറച്ച് വീതിയുള്ള ആക്സോ ബ്ലേഡ് ആണ് ഇതിനായി ആവശ്യമായിട്ടുള്ളത്. ഒരു മരത്തിൻറെ വടി അതിൽ പിടിപ്പിച്ചു കൊടുക്കണം. നല്ല നീളത്തിലുള്ള ഒരു സ്റ്റിക്കാണ് ഉണ്ടാക്കിയെടുക്കേണ്ടത്.
കുനിയാതെ വളരെ എളുപ്പത്തിൽ തന്നെ മുറ്റത്തെ പുല്ല് നീക്കം ചെയ്യാം. വൈപ്പർ ഉപയോഗിക്കുന്ന രീതിയിൽ തന്നെ ഇത് ഉപയോഗിച്ചാൽ മുറ്റത്ത് പുല്ല് കൈകൊണ്ട് പറിക്കാതെ തന്നെ കളയാവുന്നതാണ്. നടുവൊടിക്കാതെ വളരെ ഈസിയായി മുറ്റത്തെ പുല്ല് മുഴുവനായും ക്ലീൻ ചെയ്യാം. മുറ്റത്ത് മാത്രമല്ല പറമ്പിലുള്ള പുല്ലും ഇതേ രീതിയിൽ തന്നെ ഇല്ലാതാക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.