നമ്മളെല്ലാവരും ഉപയോഗശേഷം പേസ്റ്റിന്റെ കവർ വലിച്ചെറിയുന്നതാണ് പതിവ്. എന്നാൽ അത് ഇനി വെറുതെ കളയാതെ ചില കാര്യങ്ങൾക്കായി ഉപയോഗിക്കാം അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. വീട്ടിൽ പല വസ്തുക്കളും ക്ലീൻ ചെയ്ത് എടുക്കുവാൻ പേസ്റ്റിന്റെ ഈ വലിച്ചെറിയുന്ന കവർ ഉപയോഗിച്ച് സാധിക്കും.
ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് ടൂത്ത് പേസ്റ്റിന്റെ വലിച്ചെറിയുന്ന കവർ ചെറുതായി മുറിച്ച് ഇട്ടുകൊടുക്കുക. കൈ ഉപയോഗിച്ച് ചെറുതായി ഇളക്കി കൊടുത്താൽ പേസ്റ്റ് മുഴുവനും ആ വെള്ളത്തിലേക്ക് കലരും. ഈയൊരു വെള്ളമാണ് നമ്മൾ പല വസ്തുക്കളും ക്ലീൻ ചെയ്യുന്നതിനായി ഉപയോഗിക്കുന്നത്. ഗ്യാസ് സ്റ്റൗ വൃത്തിയാക്കി എടുക്കുവാൻ നമ്മൾ പലതരത്തിലുള്ള ലിക്വിഡുകളാണ് ഉപയോഗിക്കാറുള്ളത്.
എന്നാൽ ഇനി അതിൻറെ ആവശ്യമൊന്നുമില്ല വെറുതെ കളയുന്ന പേസ്റ്റ് ഉപയോഗിച്ച് ഗ്യാസ് സ്റ്റൗ പുതു പുത്തൻ ആക്കി മാറ്റാൻ സാധിക്കും. കലക്കി വെച്ച പേസ്റ്റിന്റെ വെള്ളം 10 മിനിറ്റ് സമയം ഗ്യാസ് സ്റ്റൗവിന്റെ മുകളിലായി ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഒരു ചെറിയ സ്ക്രബർ ഉപയോഗിച്ച് ചെറിയ രീതിയിൽ ഉരച്ച് കൊടുക്കണം. അതിനുശേഷം ഒരു തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുക്കണം.
സാധാരണ ലിക്വിഡുകൾ ഉപയോഗിക്കുന്നതിലും നല്ല റിസൾട്ട് ഇത് ഉപയോഗിക്കുമ്പോൾ നമുക്ക് ലഭിക്കും. ബാത്റൂമിലെ ക്ലോസറ്റും ടൈലുകളും ക്ലീൻ ചെയ്യുന്നതിനും ഇതു വളരെയധികം സഹായിക്കുന്നതാണ്. ടൂത്ത് പേസ്റ്റിന്റെ വെള്ളം അതിലേക്ക് ഒഴിച്ചുകൊടുത്തു 10 മിനിറ്റിനു ശേഷം ഉരച്ച് കൊടുക്കുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകി എടുത്താൽ എത്ര കറപിടിച്ച ടൈലും ക്ലോസറ്റും പുതിയതായി മാറ്റാം. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.