കറ്റാർവാഴ നടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവ തിങ്ങി നിറയും, ചില സൂത്രപ്പണികൾ…

നിരവധി ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് കറ്റാർവാഴ അഥവാ അലോവേര. ഇന്ന് വീടുകളിലും ഇത് വളരെ സർവസാധാരണമായി കാണുന്ന ഒരു ചെടി കൂടിയാണ്. നിരവധി സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിൽ കറ്റാർവാഴ പ്രധാനഘടകം ആയി. ഇതിൻറെ സൗന്ദര്യ ഗുണങ്ങൾ നിരവധിയാണ്. കറ്റാർവാഴ വീട്ടിലുള്ള പല ആളുകളുടെയും പ്രധാന പരാതി അത് തഴച്ചു വളരുന്നില്ല എന്നതാണ്.

എന്നാൽ വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ കറ്റാർവാഴ തിങ്ങി നിറയാൻ ഈ സൂത്രപ്പണി ചെയ്താൽ മതി. അതിനെക്കുറിച്ച് ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം. വെള്ളം വാർന്നു പോകുന്ന മണ്ണിൽ ആവണം കറ്റാർവാഴ നടുവാൻ അല്ലാതെ ഒരിക്കലും കട്ടിയുള്ള മണ്ണിൽ നടാൻ പാടുള്ളതല്ല. വെള്ളം ഒഴുകി പോകാൻ ഉള്ള വഴി അതിൽ ഉണ്ടാവണം. മണ്ണിൽ വെള്ളം കെട്ടി നിന്നാൽ കറ്റാർവാഴയുടെ വേരു വേഗത്തിൽ തന്നെ ചീഞ്ഞുപോകും.

ചരൽക്കല്ല് കൂടുതലുള്ള മണ്ണാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ അത് കറ്റാർവാഴ വളരാൻ വളരെ ഉത്തമമാണ്. കറ്റാർവാഴ നട്ടു കഴിയുമ്പോൾ പലരും പറയുന്ന പ്രധാന പരാതിയാണ് അതിൽ ഇലകൾ വരുന്നില്ല എന്നും തണ്ടുകൾക്ക് വലുപ്പമുണ്ടാകുന്നില്ല എന്നും. സൂര്യപ്രകാശം കൃത്യമായി ലഭിക്കാത്ത സ്ഥലത്താണ് അത് വയ്ക്കുന്നതെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും.

തീരെ സൂര്യപ്രകാശം ഇല്ലാത്ത സ്ഥലത്താണ് കറ്റാർവാഴ നടുന്നതെങ്കിൽ അതിന് ഒരു മാറ്റവും ഉണ്ടാവുകയില്ല അത് അങ്ങനെ തന്നെ നിൽക്കും. കറ്റാർവാഴ നടാൻ നമ്മൾ തീരുമാനിക്കുന്ന സ്ഥലത്ത് കുറച്ചു പഴത്തൊലി ഇട്ട് അതിലേക്ക് മണ്ണിട്ട് നടുകയാണെങ്കിൽ നന്നായി കഴിച്ചു വളരും. പഴത്തൊലിയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് അത് കറ്റാർവാഴയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും.