ഒരു നാടിൻറെ രക്ഷയ്ക്കായി സ്ഥിതിചെയ്യുന്ന എന്നാണ് ഇവിടുത്തെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. എല്ലാ ഗ്രാമങ്ങളിലും ഒരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രമെങ്കിലും ഉണ്ടാവും എന്നത് വാസ്തവമാണ്. ആ ഒരു ക്ഷേത്രത്തിൽ ദർശനം നടത്തി വേണ്ട വിധത്തിൽ പ്രാർത്ഥിച്ചാൽ സർവ്വം ഐശ്വര്യവും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരും. ജീവിതത്തിലെ സകല ദുഃഖങ്ങളും ദുരിതങ്ങളും മാറുവാൻ ചെയ്യേണ്ട ചില കാര്യങ്ങളും ഉണ്ട്.
അതിനെക്കുറിച്ച് എല്ലാം വ്യക്തമായി തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ചെയ്താൽ ഉടൻതന്നെ ഫലം ലഭിക്കുന്ന ചില വഴിപാടുകൾ ഉണ്ട്. പലപ്പോഴും പലവിധത്തിലുള്ള വഴിപാടുകളും നമ്മൾ നോട്ടീസ് ബോർഡിൽ കാണാറുണ്ടെങ്കിലും അത് എന്തിന് ചെയ്യണമെന്നോ എപ്പോൾ ചെയ്യണം എന്നും നമുക്ക് അറിയില്ല. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്താൽ നിങ്ങൾ വിചാരിക്കുന്ന കാര്യം എന്തുതന്നെയായാലും ഭഗവാൻ അത് നടത്തിത്തരും.
ഭഗവാൻറെ 108 നാമങ്ങൾ പറഞ്ഞ് നടത്തുന്ന പുഷ്പാഞ്ജലിയാണ് അഷ്ടോത്തര പുഷ്പാഞ്ജലി. എല്ലാ മാസവും ഒന്നാം തീയതി അല്ലെങ്കിൽ ആദ്യത്തെ വ്യാഴാഴ്ച ഈ അർച്ചന നടത്തി പ്രാർത്ഥിച്ചാൽ ഈശ്വരാധീനം വന്നു നിറയും. രണ്ടാമത്തേത് വിഷ്ണു സഹസ്രനാമം പുഷ്പാഞ്ജലി ആണ്. നമ്മളിൽ ഈശ്വരാധീനം നിലനിന്നു പോകാൻ വേണ്ടിയാണ് ഈ പ്രത്യേക അർച്ചന ചെയ്യുന്നത്. മൂന്നാമത്തെത് പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്യാവുന്ന ഒന്നാണ്.
വിദ്യ രാജഗോപാല മന്ത്രാർച്ചന, ഇത് ചെയ്യുന്നതിലൂടെ കുട്ടികൾക്ക് പഠിക്കാനുള്ള ഉന്മേഷം വർദ്ധിക്കുകയും ഓർമ്മശക്തിയും ബുദ്ധിയും വർദ്ധിക്കുകയും ചെയ്യും. പരീക്ഷാ സമയങ്ങൾക്ക് കുറച്ചു മുൻപായി ഇത് ചെയ്യുന്നത് വളരെ നല്ലതാണ്. ആത്മധൈര്യം വർദ്ധിക്കുന്നതിന് വേണ്ടി ചെയ്യാൻ കഴിയുന്ന ഒന്നാണ് പുരുഷസൂക്തപുഷ്പാഞ്ജലി. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.