കാടും മലയും താണ്ടി യാത്രക്ക് ഒരുങ്ങി മീര… ഒപ്പമുള്ള കൂട്ടളിയെ കുറിച് വാചലയായ് താരം.

മുല്ല എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന നായികയാണ് മീരാ നന്ദൻ. മീരയുടെ ആദ്യ സിനിമയിലൂടെ തന്നെ ആരാധകർ ഇരുകൈയും നീട്ടിയാണ് നീട്ടിയാണ് സ്വീകരിച്ചത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ എല്ല വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കാടും മലയും മേടും കടന്ന് അങ്ങനങ്ങനെ ഒരു യാത്ര എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തോട് ഒപ്പം തന്നെ താരം ഇങ്ങനെ കുറിക്കുന്നു. എന്റെ ഈ ചിത്രം എടുത്ത് തന്നത് ഒപ്പമുള്ള സഹയാത്രികൻ ആണ്. എല്ലാവരും ഓരോ ഗ്രൂപ്പുകളായി വന്നപ്പോൾ താൻ മാത്രമാണ് ഒറ്റയ്ക്ക് വന്നത്. അതുകൊണ്ട് തന്നെ യാത്ര ചെയ്യുമ്പോൾ മറ്റുള്ളവരോട് ഫോട്ടോ എടുത്തു തരാൻ പറയുന്നത് കുറച്ച് മടിയുള്ള കാര്യമാണ്.

എന്നാൽ ഒപ്പമുള്ള സഹയാത്രികൻ ഞാൻ ചോദിക്കാതെ തന്നെ എന്റെ ചിത്രങ്ങൾ എടുത്തു തരുകയയിരുന്നു. ചിത്രങ്ങൾ എടുക്കുന്ന കൂട്ടത്തിൽ ആണ് എന്തുകൊണ്ടാണ് ഞാൻ ഒറ്റയ്ക്ക് വന്നത് എന്ന ചോദ്യം ചോദിക്കുന്നത്. ഞാനാണ് എന്റെ ഏറ്റവും നല്ല കമ്പനി എന്ന ഉത്തരമായിരുന്നു നൽകിയത്. ധാരാളം ആരാധകരാണ് നടി മീര നന്ദനുള്ളത്. അതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ ഒരുപാട് ശ്രദ്ധ ആകർഷിക്കാറുണ്ട്.

താരത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ അനേകം പേരാണ് യാത്രക്ക് പോയ സ്ഥലം ഏതെന്നു ചോദിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് ലൈക്കുകളും കമന്റുകളും നൽകി രംഗത്ത് എത്തുന്നത്. സിനിമ മേഖലയിൽ നിന്നും അകന്നു നിൽക്കുന്ന നടി മീരയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

 

View this post on Instagram

 

A post shared by Meera Nandhaa (@nandan_meera)

Leave a Reply

Your email address will not be published. Required fields are marked *