ഇന്ന് ഒട്ടുമിക്ക വീടുകളിലുമുള്ള ഒരു പ്രധാന പൂച്ചെടിയാണ് റോസ്. അലങ്കാരത്തിനായാണ് മിക്ക ചെടികളും വീട്ടിൽ നട്ടു പിടിപ്പിക്കുന്നത്. റോസ് ചെടി ഉണ്ടാകാത്ത വീടുകൾ വളരെ കുറവായിരിക്കും. കുറെ കമ്പുകൾ നട്ടാൽ മാത്രമേ ഒന്നോ രണ്ടോ അതിൽ പിടിച്ചു കിട്ടുകയുള്ളൂ. റോസ് കമ്പുകൾ പിടിച്ചു കിട്ടുന്നില്ല എന്നത് പലരും പറയുന്ന പ്രധാന പരാതിയാണ്.
ഈ വീഡിയോയിൽ വിശദമായി തന്നെ റോസ് ചെടി വീട്ടിൽ എങ്ങനെ നട്ടു പിടിപ്പിക്കാം എന്നും വളർത്താമെന്നും പറയുന്നുണ്ട്. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് കറ്റാർവാഴയുടെ മൂത്ത തണ്ടാണ്. കറ്റാർവാഴയുടെ നല്ല മൂത്ത ഇല വേണം ഇതിനായി ഉപയോഗിക്കുവാൻ. കറ്റാർവാഴയുടെ ഒരു കഷണം മുറിച്ചെടുക്കുന്നതിനായി നല്ല വൃത്തിയുള്ള മൂർച്ചയുള്ള കത്തി വേണം ഉപയോഗിക്കുവാൻ.
റോസ് ചെടിയുടെ ഒരു കമ്പ് കറ്റാർവാഴയുടെ മുറിച്ചെടുത്ത കഷ്ണത്തിലേക്ക് കുത്തിക്കൊടുക്കുക. 10 മിനിറ്റോളം അത് പുറത്തു തന്നെ വയ്ക്കുക. പിന്നീട് അത് മണ്ണിലേക്ക് നട്ടു കൊടുക്കണം. കറ്റാർവാഴയുടെ പീസ് മുങ്ങുന്ന രീതിയിൽ ഒരു കുഴിയെടുത്ത് അതിലേക്ക് വേണം ഇത് വെച്ച് കൊടുക്കുവാൻ. മണ്ണ് മൂടിയതിനു ശേഷം നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പിറ്റേദിവസം ഒരു കാരണവശാലും അത് നനച്ചു കൊടുക്കുവാൻ പാടില്ല.
മൂന്നാമത്തെ ദിവസം വെള്ളം ഒഴിച്ച് നമുക്ക് നനച്ചു കൊടുക്കാവുന്നതാണ്. ഒന്നൊന്നര മാസം ആവുമ്പോഴേക്കും ചെടി നന്നായി വളരുകയും അതിൽ പൂക്കൾ ഉണ്ടാവാൻ തുടങ്ങുകയും ചെയ്യുന്നു. ഇനി റോസ് ചെടി പൂക്കുന്നില്ല എന്ന പരാതി ആർക്കും ഉണ്ടാവുകയില്ല. ഈ രീതിയിൽ ചെയ്താൽ ചെടി നന്നായി പിടിക്കുകയും അതിൽ നിറയെ പൂക്കൾ ഉണ്ടാവുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.