വീട് വെട്ടി തിളങ്ങണമെങ്കിൽ തറ സുന്ദരമായിരിക്കണം. തറ തുടയ്ക്കാൻ നിരവധി ലിക്വിഡുകൾ വിപണിയിൽ ലഭ്യമാണ്. പലവിധത്തിലുള്ള പരസ്യങ്ങളും കൊണ്ടാണ് മിക്ക ആളുകളും ഇത്തരത്തിലുള്ള ലിക്വിഡുകൾ വാങ്ങിക്കുന്നത്. എന്നാൽ ചിലത് വിചാരിച്ച ഗുണം നൽകുന്നില്ല. എന്നാൽ നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന ചില ഉൽപ്പന്നങ്ങൾ ഇതിന് ഏറെ സഹായകമാണ്. വീട്ടിൽ ഉണ്ടാവുന്ന ഉറുമ്പ് പാറ്റ എന്നിവയുടെ ശല്യം പൂർണ്ണമായും അകറ്റാനും.
തറയിലെ അഴുക്കുംകറയും നീക്കം ചെയ്യാനും, പുതിയത് പോലെ വെട്ടി തിളങ്ങുവാനും വീട്ടിൽ ലഭ്യമാകുന്ന കർപ്പൂരത്തിന് സാധിക്കും. ഒരു പ്രത്യേക സുഗന്ധമുള്ള ഈ വസ്തു പൂജ ആവശ്യങ്ങൾക്ക് മാത്രമല്ല ഇത്തരത്തിലുള്ള ചില കാര്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. തറ തുടയ്ക്കുന്ന വെള്ളത്തിൽ കർപ്പൂരം പൊടിച്ച് ഇട്ടു കൊടുക്കുകയാണെങ്കിൽ. പ്രാണികളുടെ ശല്യം പൂർണമായും മാറിക്കിട്ടും അതുകൂടാതെ തറയ്ക്ക് നല്ല വാസനയും ഉണ്ടാകും.
കുട്ടികളുള്ള വീടുകൾ ആണെങ്കിൽ അവരെപ്പോഴും തറയിൽ മൂത്രമൊഴിക്കും. അങ്ങനെയുള്ള വീടുകളിൽ കരയിൽ നിന്നും ഒരു പ്രത്യേക സ്മെല്ല് ഉണ്ടാവാറുണ്ട്. ഇത് മാറി കിട്ടുന്നതിനും തറ തുടയ്ക്കുന്ന വെള്ളത്തിൽ കർപ്പൂരം ചേർത്താൽ മതിയാകും. കർപ്പൂരം പൊടിച്ച ചേർക്കുകയാണെങ്കിൽ വെള്ളത്തിന് നല്ല മണം ഉണ്ടാകും. ആ വെള്ളം ഉപയോഗിച്ച് വീട് മുഴുവനും തുടയ്ക്കാവുന്നതാണ്.
അടുക്കളയിലെ സ്ലാബിലും ഡൈനിങ് ടേബിളിലും എല്ലാം ഒരു പ്രത്യേക ദുർഗന്ധം ഉണ്ടാവാറുണ്ട്. അത് മാറ്റുന്നതിനും ഭാഗങ്ങളിൽ ഉണ്ടാകുന്ന ഉറുമ്പ് ശല്യം അകറ്റുന്നതിനും വെള്ളത്തിൽ കർപ്പൂരം പൊടിച്ചു ചേർത്ത് ഒരു തുണി പിഴിഞ്ഞ് തുടച്ചാൽ മതി. ഇതിന് കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.