പല്ലിയും പാറ്റയും പമ്പകടക്കും വീട്ടിലെ ഈ സാധനങ്ങൾ മതി, ആരും പറഞ്ഞുതരാത്ത കിടിലൻ ഐഡിയ👌

മിക്ക വീടുകളിലെയും പ്രധാന പ്രശ്നക്കാരാണ് പാറ്റയും പല്ലിയും. വീട്ടിലെ ഷെൽഫിലും, അലമാരയിലും, അടുക്കളയിലും എന്നിങ്ങനെ പല ഭാഗങ്ങളിലും പല്ലികളുടെ ശല്യം ഉണ്ടാവാറുണ്ട്. പല്ലികളെയും പാറ്റകളെയും തുരത്താനായി നിരവധി മാർഗ്ഗങ്ങൾ തിരയുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഇതിനായി വിപണിയിലും ഒരുപാട് ഉൽപ്പന്നങ്ങൾ ലഭ്യമാണ് എന്നാൽ അത്തരത്തിലുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

കെമിക്കലുകൾ അടങ്ങിയ അത്തരത്തിലുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ അവരുടെ കയ്യിൽ അത് ലഭിക്കാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പല്ലികളെയും പാറ്റകളെയും തുരത്താനുള്ള നല്ല ഒരു അടിപൊളി വഴിയാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. യാതൊരു പൈസ ചെലവുമില്ലാതെ നമ്മുടെ വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് ഇവയെ തുരത്താവുന്നതാണ്.

പച്ചമുളക് ചുവന്നുള്ളി വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. ഇവയെല്ലാം നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന സാധനങ്ങളാണ്. പച്ചമുളകിന്റെ എരിഞ്ഞ പുകയുന്ന പോലത്തെ മണം പല്ലികളെയും പാറ്റകളെയും തിരുത്തുന്നതിനുള്ള നല്ലൊരു മാർഗമാണ്. ഒരുപാട് പേസ്റ്റ് രൂപത്തിൽ അറിയാൻ പാടുള്ളതല്ല ചതച്ചെടുത്താൽ മതിയാകും. ഒരു പാത്രം എടുത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക.

പിന്നീട് ആ വെള്ളത്തിലേക്ക് മുട്ടയുടെ തോടും സവാള വെളുത്തുള്ളി എന്നിവയുടെ തൊലിയും ചേർത്തുകൊടുക്കുക. ഇവ അടുപ്പിൽ വച്ച് നല്ലവണ്ണം തിളപ്പിച്ച് എടുക്കണം. ഇതിലേക്ക് അരച്ചുവെച്ച മറ്റ് സാധനങ്ങൾ കൂടി ചേർത്തു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്തു കൊടുക്കുക. ഇവയെല്ലാം നന്നായി കൂട്ടിയിളക്കി യോജിപ്പിക്കണം. അരമണിക്കൂറോളം തണുപ്പിച്ചതിനു ശേഷം ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണുക.