റോസ് ചെടി നിറയെ പൂവ് ഉണ്ടാകാൻ ഇതൊന്നു ചേർത്തു കൊടുക്കൂ, ഒരു കിടിലൻ ടിപ്പ്…

എല്ലാവർക്കും ഇഷ്ടപ്പെടുന്ന പൂവാണ് റോസാപ്പൂ. ഒട്ടുമിക്ക വീടുകളിലും കാണപ്പെടുന്ന ഒരു പൂച്ചെടി ആണെങ്കിലും അതിൽ പൂക്കൾ ഉണ്ടാകുന്നത് വളരെ കുറവാണ്. ഇന്ന് അലങ്കാരത്തിനായി നിരവധി ചെടികളാണ് വീടുകളിൽ വച്ച് പിടിപ്പിക്കുന്നത്. എന്നാൽ പണ്ടുമുതൽക്കേ ഒട്ടുമിക്ക വീടുകളിലും കാണപ്പെടുന്ന ഒരു പൂച്ചെടിയാണ് റോസാപ്പൂ ചെടി. എല്ലാ വീടുകളിലും ഇത് ഉണ്ടാവുമെങ്കിലും അവ പൂക്കുന്നത് വളരെ കുറവായിരിക്കും.

ആദ്യത്തെ ഒന്നോ രണ്ടോ പ്രാവശ്യം പൂക്കൾ ഉണ്ടായാൽ പിന്നെ റോസാപ്പൂ ചെടിയിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്ന പരാതിയാണ് പലർക്കും ഉണ്ടാവുക. എന്നാൽ ശരിയായ രീതിയിൽ പരിപാലിക്കുകയും അതിനാവശ്യമായ മൂലകങ്ങൾ ലഭിക്കുകയും ചെയ്താൽ എത്ര പൂക്കാത്ത റോസാപ്പൂ ചെടിയും നിറയെ പൂക്കളോട് തളിർത്തു നിൽക്കും. അത് എങ്ങനെയാണെന്നും അതിനുവേണ്ടി എന്തെല്ലാം ചെയ്യണം എന്നും ഈ വീഡിയോയിലൂടെ തന്നെ വിശദമായി മനസ്സിലാക്കാം.

ചെറിയ ചെടിയിൽ പോലും നിറയെ പൂക്കൾ ഉണ്ടാക്കിയെടുക്കുവാൻ ഇതുമൂലം സാധിക്കും. ചെടിയിൽ കീടങ്ങൾ വരാതെയും പൂക്കൾ ഉണ്ടാകുന്നതിനും പ്രത്യേകിച്ച് വളപ്രയോഗങ്ങൾ ഒന്നു ഇല്ല. മാസത്തിൽ രണ്ട് തവണ ബീഫ് കഴിക്കുക വെള്ളം ചെടിയുടെ ചുവട്ടിലായി ഒഴിച്ചു കൊടുക്കുക. ബീഫിന്റെ രക്ത വെള്ളത്തിൽ നിറയെ പോഷകമൂല്യങ്ങൾ ഉണ്ടാകും ചെടിക്ക് ആവശ്യമായ മൂലകങ്ങൾ എല്ലാം അതിലൂടെ ലഭിക്കും.

ആഴ്ചയിൽ ഒരു പ്രാവശ്യം ഒഴിക്കാൻ കഴിയുമെങ്കിൽ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കും. വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന പച്ചക്കറികളുടെ വേസ്റ്റ് വെറുതെ കളയാതെ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ചെടികളിലേക്ക് ഇട്ടുകൊടുക്കുകയാണെങ്കിൽ നിറയെ പൂക്കൾ ഉണ്ടാകുന്നതിന് സഹായകമാകും. റോസ് ചെടിക്ക് മാത്രമല്ല ഏത് ചെടിക്ക് വേണമെങ്കിലും ഇത് ഇട്ടുകൊടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.