നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉള്ള ഒന്നാണ് കഞ്ഞിവെള്ളം എന്നാൽ പലപ്പോഴും നമ്മൾ വെറുതെ കളയുന്ന ഒന്നാണിത്. എന്നാൽ ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്. ഇതുകൂടാതെ തന്നെ നിത്യജീവിതത്തിന് ഉപകാരപ്രദമാകുന്ന മറ്റുപല ടിപ്പുകൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കുറേക്കാലം ഉപയോഗിച്ച് കഴിയുമ്പോൾ ഷൂവിന്റെ നിറം ഒന്നും വാങ്ങി തുടങ്ങും അതിൻറെ ഷൈനിങ്ങും നഷ്ടപ്പെടും. എന്നാൽ അതിനു നല്ലൊരു പരിഹാരമാർഗമായി ടിഷ്യൂ പേപ്പറിൽ കുറച്ച് ഉജാല എടുക്കുക. ആ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ഷൂ നന്നായി തുടച്ചെടുത്താൽ മതി. നന്നായി പഴകിയ ഷൂ ആണെങ്കിലും ഇപ്രകാരം ഉജാല ഉപയോഗിച്ച് തുടച്ചെടുക്കുമ്പോൾ നല്ലൊരു തിളക്കം ലഭിക്കും.
പോളിഷ് തീർന്നിരിക്കുന്ന സമയത്തൊക്കെ ഈ രീതി ഉപയോഗിച്ച് നോക്കാവുന്നതാണ്. കൂടുതൽ മുളകുപൊടി വാങ്ങിച്ച് സൂക്ഷിക്കുമ്പോൾ കുറേ ദിവസം കഴിയുമ്പോൾ അതിലെ എരിവ് കുറയുന്ന ഒരു പ്രശ്നം ഉണ്ടാവാറുണ്ട്. അതുപോലെ തന്നെ കുറെ ദിവസം എടുത്തു വയ്ക്കുമ്പോൾ മുളക് പൊടി പൂത്തു പോകാറുമുണ്ട്. ഒട്ടും തന്നെ വെള്ളമില്ലാത്ത ഒരു ടിൻ എടുക്കുക അതിലേക്ക് ആദ്യം തന്നെ കുറച്ച് ഉപ്പുപൊടി വിതറി കൊടുക്കുക അതിനുശേഷം മുളകുപൊടി അതിലേക്ക് ഇട്ടു കൊടുക്കുക.
അതിനുമുകളിലായി കുറച്ചുകൂടി ഉപ്പ് പൊടി ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഈയൊരു രീതിയിൽ ചെയ്തു വയ്ക്കുകയാണെങ്കിൽ എത്ര മാസങ്ങളായാലും മുളകുപൊടി പൂത്തു പോവുകയില്ല. എത്ര നാൾ വേണമെങ്കിലും മുളകുപൊടി ചീത്തയാകാതെ എരുവ് നഷ്ടമാകാതെ സൂക്ഷിക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.