തൊഴിലുറപ്പ് പണിക്കാർക്കൊപ്പം പണിയെടുത്ത് ബിഗ്‌ബോസ് താരം ശാലിനി.!!

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തിയ താരമാണ് ശാലിനി നായർ. ബിഗ്‌ബോസ് പരമ്പരയിൽ എത്തിയത് മുതൽ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചു. കഠിനമായ പരിശ്രമത്തിലൂടെയും ആരാധകരുടെ പിന്തുണ കൊണ്ടും ബിഗ് ബോസ് ഷോയിൽ മുന്നോട്ടു പോകാൻ ശാലിനിക്ക് സാധിച്ചു. അവതാരിക, നടി, മോഡൽ തുടങ്ങിയ മേഖലയിൽ എല്ലാം തന്നെ കഴിവ് തെളിയിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ശാലിനി ആരാധകർക്കായി ഇവ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹർത്താലിന്റെ അന്ന് കുടുംബശ്രീ തൊഴിലാളികൾക്കൊപ്പം തൊഴിലുറപ്പ് പണിക്കു പോകുന്ന ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകർക്കായ് പങ്കുവെച്ചിരിക്കുന്നത്.

കണ്ണൂർ ജില്ലയിലെ കൊളച്ചേരി തൊഴിലുറപ്പ് ചേച്ചിമാർക്കും ഒപ്പം ഒരു ദിവസം ചിലവഴിക്കുന്നതാണ് വീഡിയോയിൽ. തൂമ്പയെടുത്ത് മണ്ണിൽ കിളക്കുകയും അവരോടൊത്ത് തമാശകൾ പറഞ്ഞ് ചിരിക്കുകയും ചെയ്യുന്നു. വിശ്രമവേളയിൽ അവരോട് പാട്ടുപാടാൻ പറയുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും അവസാനം യാത്ര ചോദിച്ച് പിരിയും ചെയ്യുന്നു. വീഡിയോയ്ക്ക് ഒപ്പം താരം ഇങ്ങനെ പങ്കുവെക്കുന്നു.

ഒരുപാട് നന്ദി ചേച്ചിമാരെ, ഊതി ഊതി കനലും ഒരുനാൾ പൊന്നാവുന്നത് കാത്ത് കാലം കരുതിവച്ച കിനാക്കാലത്തേക്ക് ഒരുകൂട്ടി വെക്കാൻ ആയിരം മോഹങ്ങൾ പേറി നടക്കുന്ന കുറച്ച് പേരെ കൂടെ കണ്ടു. അവരെ അറിഞ്ഞു പ്രിയപ്പെട്ട ബിബിക്ക് നന്ദി. ഒരു നാടിന്റെ മുഴുവൻ സ്നേഹം വാങ്ങി തന്നതിന്. ഈ ഹർത്താൽ ദിവസം തൊഴിലുറപ്പ് ചേച്ചിമാരോടൊപ്പം. തളരാതെ മുന്നോട്ടു പോകാൻ പ്രിയപ്പെട്ടവരുടെ സ്നേഹം കൂടി ഇനി സമ്പാദ്യം. എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. നിരവധി പേരാണ് താരത്തിന്റെ ഈ വീഡിയോകൾക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *