ഉണ്ണിയപ്പം ഉണ്ടാക്കാൻ ഇതിലും നല്ല എളുപ്പവഴി വേറെയില്ല, ഇതാ ആരും പറഞ്ഞു തരാത്ത ഒരു രഹസ്യം…

ഉണ്ണിയപ്പം ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവുകയില്ല. എന്നാൽ പലപ്പോഴും നമ്മൾ വീട്ടിൽ ഉണ്ടാക്കുമ്പോൾ അത് ശരിയാവാറുമില്ല. വളരെ ടേസ്റ്റി ആയ സോഫ്റ്റ് ആയ ഉണ്ണിയപ്പം വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ചട്ടിയില്ല എന്നതാണ് പലരും പറയുന്ന പരാതി എന്നാൽ ചട്ടിയില്ലാതെ തന്നെ ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്.

ഒരു മിക്സിയുടെ ജാറിലേക്ക് കുറച്ചു പഞ്ചസാര ചേർത്തു കൊടുക്കുക അതിലേക്ക് ഏലക്ക തൊണ്ട് കളഞ്ഞ് ഇട്ടു കൊടുക്കുക. വേണമെങ്കിൽ കുറച്ച് ജീരകം കൂടി ചേർത്തു കൊടുക്കാം. ഇവയെല്ലാം നന്നായി പൊടിച്ചെടുക്കുക. ഒരു ബൗളിലേക്ക് വറുത്ത അരിപ്പൊടി കുറച്ച് ഇട്ടുകൊടുക്കുക, പിന്നീട് അതിലേക്ക് കുറച്ചു ഗോതമ്പ് പൊടി കൂടി ചേർത്തു കൊടുക്കണം.

ഗോതമ്പ് പൊടിക്ക് പകരം മൈദ വേണമെങ്കിലും ചേർക്കാവുന്നതാണ്. പിന്നീട് അതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തു കൊടുക്കണം. ഒരു പാൻ എടുത്ത് അതിലേക്ക് കുറച്ച് നെയ്യ് ചേർത്തു കൊടുക്കുക. അതിലേക്ക് അരക്കപ്പ് തേങ്ങാക്കൊത്ത് കൂടി ചേർത്തു കൊടുത്ത് നന്നായി ഇളക്കുക. പാനിലേക്ക് കുറച്ച് ശർക്കര പൊടിച്ചു ചേർത്തു കൊടുക്കുക അതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് കൊടുക്കണം.

ശർക്കര നന്നായി ഉരുകി വരുമ്പോൾ തീ അണയ്ക്കുക. ശർക്കരയിൽ കല്ലും മണ്ണും ഉണ്ടെങ്കിൽ അത് കളയുവാനായി അരിച്ചൊഴിക്കുക. അത് മാവിലേക്ക് ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഒട്ടും തന്നെ കട്ടയാക്കാതെ നന്നായി യോജിപ്പിച്ച് എടുക്കണം. വളരെ ഈസിയായി കുറച്ചു സമയത്തിനുള്ളിൽ തന്നെ ഉണ്ണിയപ്പം തയ്യാറാക്കി എടുക്കുവാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക.