വെറുതെ കളയുന്ന പഴത്തൊലി ഉണ്ടെങ്കിൽ ചെടികളിൽ നിറയെ പൂക്കളും കായ്കളും ഉണ്ടാക്കാം👌

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഒരുപാട് തരത്തിലുള്ള ചെടികൾ ഉണ്ടാവും. അലങ്കാരത്തിനായി പൂച്ചെടികളും പച്ചക്കറിക്കായി ഒരു കൃഷിത്തോട്ടവും. ഏതുതരം ചെടികൾ ആണെങ്കിലും അത് നല്ല രീതിയിൽ വളരുവാനും അതിൽ നിറയെ പൂക്കളും കായ്കളും ഉണ്ടാകുവാനും നമുക്ക് വീട്ടിൽ തന്നെ ഒരു ഫെർട്ടിലൈസർ തയ്യാറാക്കാൻ കഴിയും. അത് തയ്യാറാക്കുന്നതിനായി നമ്മൾ വെറുതെ കളയുന്ന പഴത്തിന്റെ തൊലിയാണ് ഉപയോഗിക്കുന്നത്.

പഴത്തൊലിയിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട് അവ ചെടിയുടെ വളർച്ചയ്ക്കും ചെടിയിൽ നിറയെ കായ്കളും പൂക്കളും ഉണ്ടാകുന്നതിനും സഹായകമാകും. കൂടാതെ ചെടികളിൽ ഉണ്ടാകുന്ന കീടബാധ അകറ്റുവാനും ഏറെ ഉത്തമമാണ്. പഴത്തൊലി ഉപയോഗിച്ച് എങ്ങനെ ഒരു ഫെർട്ടിലൈസർ ഉണ്ടാക്കിയെടുക്കാം എന്ന് ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം.

പഴത്തിന്റെ തൊലി ഉപയോഗിച്ച് രണ്ട് രീതിയിൽ ഫെർട്ടിലൈസർ തയ്യാറാക്കുന്നത് ഈ വീഡിയോയിലൂടെ കാണിക്കുന്നു. ആ രണ്ട് രീതികളും വളരെ ഉപയോഗപ്രദമാണ്. ഇത്തരത്തിൽ ഫെർട്ടിലൈസർ തയ്യാറാക്കി ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ചെടികളിലേക്ക് സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ വളരെ ഗുണപ്രദം ആകും. ഒരു പാത്രത്തിൽ നിറയെ വെള്ളം എടുത്ത് അതിലേക്ക് നമ്മുടെ കയ്യിലുള്ള പഴത്തിന്റെ തൊലികൾ ഇട്ടുകൊടുക്കുക.

ഏകദേശം ഒരാഴ്ച കാലത്തോളം അതു മൂടി വയ്ക്കേണ്ടതുണ്ട്. ഒരാഴ്ച കഴിയുമ്പോൾ വെള്ളത്തിൻറെ നിറം മാറി വരും ആ സമയം അതിലേക്ക് 5 ഇരട്ടി വെള്ളം ചേർത്ത് ചെടികൾക്ക് ചുവട്ടിലായി ഒഴിച്ചുകൊടുക്കാവുന്നതാണ്. പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഫോസ്ഫറസ് മൂലകങ്ങളെല്ലാം ആ വെള്ളത്തിൽ പൂർണ്ണമായും അയച്ചിരിക്കും. ഇത് ചെടികളിൽ ഒഴിക്കുന്നതിലൂടെ നല്ല കരുത്തോടെ ചെടികൾ വളരുക തന്നെ ചെയ്യും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.