ബാത്റൂമിലെ എത്ര പഴകിയ കറകളും നിമിഷങ്ങൾക്കുള്ളിൽ അകറ്റാം, ഒരു മാജിക്കൽ സൊല്യൂഷൻ…

രോഗാണുക്കൾ വളരെ വേഗത്തിൽ തന്നെ പടർന്നു പിടികൂടാൻ സാധ്യതയുള്ള ഒരു ഇടമാണ് ബാത്റൂം. അതിനാൽ അവ വൃത്തിയായി സൂക്ഷിക്കുക എന്നത് ആരോഗ്യപരമായും ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ബാത്റൂമിലെ ടൈലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയും ക്ലോസറ്റിലെ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കും എളുപ്പത്തിൽ തന്നെ ഇല്ലാതാക്കുവാൻ സാധിക്കും.

ടൈലുകൾക്കിടയിലുള്ള അഴുക്ക് വൃത്തിയാക്കാൻ പലർക്കും മടിയാണ് എന്നാൽ അതിനുള്ള ഒരു കിടിലൻ സൊല്യൂഷൻ ആണ് ഇവിടെ തയ്യാറാക്കുന്നത്. ഇത് ഉപയോഗിക്കുന്നതിലൂടെ വളരെ ഈസിയായി തന്നെ ബാത്റൂം ക്ലീൻ ചെയ്യുവാൻ സാധിക്കും. ഇത് തയ്യാറാക്കുവാനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് വിനാഗിരി ഒഴിച്ച് കൊടുക്കുക. പിന്നീട് അതിലേക്ക് ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് കൊടുക്കണം. ഇവയെല്ലാം നന്നായി യോജിപ്പിച്ച് ഇളക്കുക.

ബേക്കിംഗ് സോഡയും ഉപ്പും അഴുക്ക് കളയുവാനും ദുർഗന്ധം അകറ്റുവാനും അണുക്കളെ വിമുക്തമാക്കാനും സഹായകമാണ്. പിന്നീട് ആ സൊല്യൂഷനിലേക്ക് നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും തരം സോപ്പ് പൊടി കൂടി ചേർത്തു കൊടുക്കണം. ഇവയെല്ലാം നന്നായി യോജിപ്പിച്ചതിനു ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വയ്ക്കുക.

ബാത്റൂമിന് അകത്തെ കറകൾ കൂടുതലുള്ള ഭാഗങ്ങളിൽ ഇത് സ്പ്രേ ചെയ്തതിനു ശേഷം നന്നായി കഴുകി വൃത്തിയാക്കാവുന്നതാണ്. ക്ലോസറ്റിലെ കറകൾ കളയുന്നതിനും ഈ സൊലൂഷൻ തന്നെ ഉപയോഗിക്കാം. ഇതുകൂടാതെ വാഷ്ബേസിന് അടിഞ്ഞുകൂടിയിരിക്കുന്ന കറകളും ഇതിലൂടെ ക്ലീൻ ചെയ്യുവാൻ സാധിക്കും. ഈ സൊല്യൂഷൻ ഒരു പ്രാവശ്യം തയ്യാറാക്കി ഉപയോഗിച്ചാൽ റിസൾട്ട് മനസ്സിലാകും അത്രയധികം ഗുണപ്രദമായ ഒന്നാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.