ഈ സൂത്രം പ്രയോഗിച്ചാൽ ഇനി ചിലന്തികൾ കൊണ്ടുള്ള ബുദ്ധിമുട്ട് ഉണ്ടാവുകയില്ല👌

മിക്ക വീടുകളിലും ഉള്ള പ്രശ്നമാണ് മാറാല് പിടിക്കുന്നതും ചിലന്തി വല കൂട്ടുന്നതും. കുറച്ചുദിവസം മാറാല തട്ടാതിരുന്നാൽ വീട് മുഴുവനും അത് നിറയുകയും ചിലന്തിവല കെട്ടുകയും ചെയ്യുന്നു. എന്തെങ്കിലും പ്രത്യേക വിശേഷങ്ങളുള്ള ദിവസങ്ങളിൽ ആണ് നമ്മൾ പ്രധാനമായും ഇത്തരത്തിൽ മാറാല ക്ളീൻ ചെയ്യുക. പല സമയത്തും വീട്ടിൽ വരുമ്പോൾ ഇത് ഒരു പ്രശ്നമായി തന്നെ മാറാറുണ്ട്.

ബാത്റൂമിന്റെ അകത്തും അടുക്കളയുടെ ഭാഗങ്ങളിൽ എല്ലാം ചിലന്തി വല ഉണ്ടാകുന്നത് വീട്ടമ്മമാർക്ക് നാണക്കേടാകുന്ന ഒരു കാര്യം തന്നെയാണ്. ഇടയ്ക്കിടയ്ക്ക് ഇത് ക്ലീൻ ചെയ്ത് എടുക്കുക എന്നത് ജോലിക്ക് പോകുന്നവർക്ക് ഒട്ടും തന്നെ സാധിക്കുന്ന ഒരു കാര്യമല്ല. അതുകൊണ്ടുതന്നെ ചിലന്തി വില വരാതിരിക്കുവാൻ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്.

ഓറഞ്ച് അല്ലെങ്കിൽ മുസംബി പോലുള്ള സാധനങ്ങൾ കൂടുതലായും ചിലന്തി വല കെട്ടുന്ന ഭാഗങ്ങളിൽ വച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാം. അടുത്തതായി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് രണ്ട് ടീസ്പൂൺ വിനീഗർ ഒഴിച്ചു കൊടുക്കുക. നന്നായി മിക്സ് ചെയ്തതിനു ശേഷം സ്പ്രേ ചെയ്യുന്ന ഒരു ബോട്ടിലിലേക്ക് മാറ്റി സൂക്ഷിക്കാവുന്നതാണ്. ചിലന്തി വരുന്ന ഭാഗങ്ങളിൽ ഇത് സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും.

വെള്ളം ചേർക്കാതെ ആപ്പിൾ സിഡാർ വിനിഗർ ഒരു ബോട്ടിലിലൂടെ സ്പ്രേ ചെയ്തു കൊടുത്താലും ഇത്തരത്തിൽ ചിലന്തിവല കെട്ടുന്ന പ്രശ്നം ഉണ്ടാവുകയില്ല. അടുത്തതായി തുളസി ഇല നന്നായി അരച്ച് ഒരു ബോട്ടിലിൽ ആക്കി വെള്ളം ചേർത്ത് ചിലന്തികൾ വരുന്ന ഭാഗത്ത് തെളിച്ചു ചെയ്തു കൊടുത്താലും മതി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.