ഹിജാബിൽ സുന്ദരിയായ്‌ ദിൽഷ!! ഉമ്മച്ചി കുട്ടിയിൽ നിന്ന് കണ്ണെടുക്കാതെ ആരാധകർ.

ബിഗ് ബോസ് സീസൺ ഫോർലെ വിജയിയായ ദിൽഷ പ്രസന്നനെ അറിയാത്തവരായി ആരും തന്നെയില്ല. മലയാളികളുടെ പിന്തുണ കൊണ്ടും കഠിന പരിശ്രമം കൊണ്ടും ഷോയിലൂടെ മുന്നേറി ആരാധകരുടെ മനം കവർന്നതാണ് ദിൽഷ. താരത്തിന്റെ ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഏറെ ഉത്സാഹമാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ദിൽഷ ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്.

അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. ഇത്തവണ ദിൽഷ വളരെ വ്യത്യസ്തതയോടെ ആണ് ചിത്രങ്ങളിൽ എത്തുന്നത്. സ്റ്റൈലിഷ് ലുക്കിൽ ഹിജാബ് ധരിച്ചാണ് ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത്. ഈ വേഷത്തിൽ വളരെ അധികം മൊഞ്ചത്തി ആയിട്ടാണ് ചിത്രങ്ങളിൽ എത്തുന്നത്. ദിൽഷ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ തന്നെയാണ് ചിത്രങ്ങൾ ആരാധകർക്കായി പോസ്റ്റ് ചെയുന്നത്.

ചിത്രങ്ങൾ പുറത്തുവന്നതോടെ പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. ഉമ്മച്ചി കുട്ടിയുടെ വേഷത്തിൽ വന്നപോൾ എല്ലാവരും ഒത്തിരി ആകാംക്ഷയോടെയാണ് ചിത്രങ്ങൾ ഏറ്റെടുത്തത്. പുതിയ ലുക്കിലും ഭാവത്തിലും ആയിരുന്നു ചിത്രങ്ങളിൽ താരം എത്തിയത്. ‘ഓളാ തട്ടമിട്ട് കഴിഞ്ഞാൽ ന്റെ സാറെ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല’ എന്ന തട്ടത്തിൻ മറയത്തിലെ ഫേമസ് ഡയലോഗുകളും കമന്റുകളിലൂടെ ആരാധകർ പങ്കുവെക്കുന്നു.

നിരവധി പേരാണ് താരത്തിന് ആരാധകരായ് ഉള്ളത് അതുകൊണ്ട് തന്നെ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഈ ഉമ്മച്ചി കുട്ടിയുടെ ചിത്രങ്ങൾ ഇടം പിടിച്ചത്. ഒപ്പം തന്നെ ധാരാളം ലൈക്കുകളും ഈ ചിത്രങ്ങൾക്ക് ലഭിച്ചു. ഡാൻസിനെ ഒരുപാട് പ്രണയിക്കുന്ന വ്യക്തിയാണ് ദിൽഷ. അതുകൊണ്ടുതന്നെ താരത്തിന്റെ ഡാൻസ് വീഡിയോകൾ ആരാധകരുമായി ഇടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *