ടെലിവിഷൻ പരമ്പരകൾ കാണാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. പരമ്പര തുടങ്ങിയ നാൾ തൊട്ട് ആരാധകരുടെ ഫേവറേറ്റ് ആയി മാറിയ പരമ്പരയാണ് കുടുംബവിളക്ക്. മലയാളികൾ എല്ലാവരും ഇരുകൈയും നീട്ടിയാണ് ഈ പരമ്പരയെ സ്വീകരിച്ചിരിക്കുന്നത്. ഈ പരമ്പരയിലെ നെഗറ്റീവ് റോളുകൾ അഭിനയിച്ച് മലയാളികളുടെ ഇഷ്ട താരമായി മാറിയതാണ് വേദിക. വേദിക എന്ന കഥാപാത്രത്തെ അതിമനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് നടി ശരണ്യയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ ശരണ്യയുടെ ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.ഈ ഒരു ഒറ്റ പരമ്പരയിലൂടെ നിരവധി ആരാധകരെയാണ് നടി ശരണ്യ സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വാർത്തയും മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. ശരണ്യ തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് സഹോദരന്റെ വിവാഹവും ആഘോഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കുന്നത്. വീഡിയോയിൽ ശരണ്യയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ഭർത്താവിനെയും കാണിക്കുന്നു.
തന്റെ നാടിന്റെ ഭംഗിയെ കുറിച്ചും ശരണ്യ വിഡിയോയിൽ വിവരിക്കുന്നുണ്ട്. നെഗറ്റീവ് റോൾ ആയാൽ പോലും തനിക്ക് ലഭിച്ച കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ തന്നെയാണ് ശരണ്യ ചെയ്യുന്നത്. താരത്തിന്റെ കുടുംബ വിശേഷങ്ങൾ കൂടുതൽ അറിയാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്. ശരണ്യ അതെല്ലാം വളരെ സന്തോഷത്തോടെ ആണ് ആരാധകരുമായ് പങ്കുവെക്കാറുള്ളത്. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കാറുള്ള എല്ലാ ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.
വിവാഹ ചടങ്ങിൽ താരം എത്തിയപ്പോൾ മേക്കപ്പ് കുറഞ്ഞു പോയെന്നും കുറച്ചുകൂടി ഒരുക്കത്തോടെ എത്താമായിരുന്നു എന്നും കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നു. തന്റെ ഫാമിലിയിലേക്ക് പുതിയൊരു അംഗം കൂടി വന്നെത്തുന്നതിന്റെ സന്തോഷത്തിലാണ് നടി ശരണ്യ. അനിയന്റെ ഭാര്യയെ ഉമ്മ നൽകിയാണ് ഫാമിലിയിലേക്ക് വരവേൽക്കുന്നത്. താരത്തിന്റെ ആരാധകർ തന്നെയാണ് സഹോദരനെ വിവാഹാശംസകളുമായ് രംഗത്തെത്തുന്നത്.